റോബേര്‍ട്ട് ലെവന്‍ഡോസ്കി എക്കാലത്തേയും ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനു വിജയം. ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ ലാസിയോക്കെതിരെയാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ലെവന്‍ഡോസ്കി, മുസിയാല, സാനെ എന്നിവരുടെ ഗോളില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. കൊറേയ ലാസിയോയുടെ ആശ്വാസ ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സിസ്കോ അകെര്‍ബിയുടെ സെല്‍ഫ് ഗോള്‍ ബയേണ്‍ മ്യൂണിക്കിനെ സഹായിച്ചു.
മത്സരത്തിന്‍റെ ഒന്‍പതാം മിനിറ്റില്‍ ബാക്ക് പാസ്സ് പിടിച്ചെടുത്ത ലെവന്‍ഡോസ്കി ബയേണ്‍ മ്യൂണിക്കിനെ മുന്നിലെത്തിച്ചു. ഗോള്‍ നേടിയതോടെ 72ാം ചാംപ്യന്‍സ് ലീഗ് ഗോളാണ് പോളണ്ട് താരം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡ് ഇതിഹാസ താരം റാവൂളിനെയാണ് ഗോള്‍ നേട്ടത്തില്‍ മറികടന്നത്. 134 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 119 ഗോളുകളുള്ള ലയണല്‍ മെസ്സി എന്നിവരാണ് ലെവന്‍ഡോസ്കിയുടെ മുന്നിലുള്ളത്.
17 വയസ്സുകാരന്‍ മുസിയാല ബയേണ്‍ മ്യൂണിക്കിന്‍റെ ലീഡ് ഇരട്ടിയാക്കി. ടൂര്‍ണമെന്‍റില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലണ്ട് താരമാണ് മുസിയാല. സാനെയുടെ ടാപ്പിനും അകെര്‍ബിയുടെ സെല്‍ഫ് ഗോളും ബയേണിനെ മുന്നിലെത്തിച്ചു. ലാസിയോയുടെ ആശ്വാസ ഗോള്‍ കൊറേയ നേടി.
ഇത് ചാംപ്യന്‍സ് ലീഗിലെ അപരാജിത 18ാം മത്സരമാണ് ബയേണ്‍ മ്യൂണിക്കിന്‍റേത്. മാര്‍ച്ച് 17 ന് മ്യൂണിച്ചിലാണ് രണ്ടാം പാദ മത്സരം .
Bayern Munich defeat Lazio in Champions League first leg