മൊട്ടേറയിൽ ക്രിക്കറ്റ് ആരവം ഉയരുന്നു : അത്ഭുത കാഴ്ചകൾ ഒരുക്കി പുതിയ സ്റ്റേഡിയം

f074b2e4acc070c985fb9932f3cf773e original

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ മൊട്ടേറയിൽ ഇന്നാരംഭിക്കും .പിങ്ക് പന്തിൽ ഡേ : നൈറ്റ്‌ ടെസ്റ്റായി നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും വിജയിക്കുവാൻ തന്നെ കച്ചകെട്ടി ഇറങ്ങുമ്പോൾ ആവേശം ഇരട്ടിയാകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ കണക്കുകൂട്ടുന്നത് .

എന്നാൽ മൂന്നാം ടെസ്റ്റിനൊപ്പം ഏറെ ശ്രദ്ധയാകർഷിക്കുന്നത് മൊട്ടേറയിലെ പുതുക്കിപ്പണിത സ്റ്റേഡിയമാണ് .1982ൽ നിർമിച്ച മൊട്ടേറെ സ്റ്റേഡിയത്തിൽ 49000 ആയിരുന്നു സീറ്റ്‌ കപ്പാസിറ്റി .ശേഷം 2015ലാണ് സ്റ്റേഡിയം പൂർണ്ണ നവീകരണത്തിനായി അടച്ചത് .കഴിഞ്ഞ 8 വർഷ കാലമായി മൊട്ടേറയിൽ മത്സരങ്ങൾ ഒന്നും നടത്തിയിട്ടില്ല .
നവീകരണത്തിന് ശേഷം 2020ലാണ് സ്റ്റേഡിയം തുറന്നത് .പുതുക്കിപ്പണിത സ്റ്റേഡിയത്തിൽ 110000പരം കാണികളെ പ്രവേശിപ്പിക്കാൻ കഴിയും .ലോകത്തെ തന്നെ ഏറ്റവും കൂടുതൽ സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയമെന്ന നേട്ടവും മൊട്ടേറെ സ്വന്തമാക്കിയിരുന്നു .

അതേസമയം പുതുക്കിപ്പണിത മൊട്ടേറയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇന്ന് ആർംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് .മത്സരത്തിന് മുന്നോടിയായായി സ്റ്റേഡിയത്തിൽ എത്തിയ ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ചില ചിത്രങ്ങൾ ട്വിറ്ററിലടക്കം ഷെയർ ചെയ്തിട്ടുണ്ട് .ലോകത്തെ തന്നെ മനോഹര മൈതാനമെന്നാണ് ജോഫ്രെ ആർച്ചർ അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾ സ്റ്റേഡിയത്തെ വിശേഷിപ്പിച്ചത് .ഇന്നത്തെ ഡേ :നൈറ്റ്‌ ടെസ്റ്റിൽ ആദ്യ ദിനം മുതലേ കാണികൾക്ക് പ്രവേശനമുണ്ട് .കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ച് 55000ത്തോളം കാണികളെ മത്സരം കാണുവാൻ അനുവദിക്കും .

സബർമതി നദീതീരത്തോട് ചേർന്ന് 63 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്ക്കുന്ന വമ്പൻ സ്റ്റേഡിയമാണ് മോട്ടേറയിലേത് .
സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുവാൻ നാല് തരം കവാടങ്ങളാണുള്ളത് .25 പേർക്ക് ഒരുമിച്ചിരിക്കാവുന്ന 76 കോർപറേറ്റ് ബോക്സുകളാണ് കാണികളെ അമ്പരപ്പിക്കുന്നഏറ്റവും വലിയ ഘടകം .ടീമിലെ താരങ്ങളെ സംബന്ധിച്ചിടത്തോളവും മൊട്ടേറെ ഒട്ടനവധി അത്ഭുതങ്ങൾ സ്റ്റേഡിയത്തിൽ കാത്തുവെച്ചിട്ടുണ്ട് . നാല് ഡ്രസിങ് റൂമുകളാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകത .നാല് ഡ്രസിങ് റൂമുകൾ കാണുവാൻ സാധിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്റ്റേഡിയവും മൊട്ടേറയാണ് .
നാല് ഡ്രസിങ് റൂമുകൾക്കൊപ്പവും ജിംനേഷ്യവും താരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് . സ്റ്റേഡിയത്തിൽ നമുക്ക് ഒരു വമ്പൻ നീന്തൽകുളവും കാണുവാൻ സാധിക്കും . മോട്ടേറയിൽ ഒളിമ്പിക്സ് നീന്തൽകുളത്തിന്റെ മാതൃകയിലാണ് നീന്തൽകുളം പണിഞ്ഞിരിക്കുന്നത് .

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

പിച്ചിന്റെ കാര്യത്തിലും എണ്ണത്തിലും മറ്റ് സ്റ്റേഡിയങ്ങൾക്ക് മൊട്ടേറ ഒരു അത്ഭുതമാണ് .സ്റ്റേഡിയത്തിൽ ആകെ 11 സെന്റർ പിച്ചുകളാണുള്ളത് .
ഇത്രയേറെ സെൻർ പിച്ചുകളുള്ള ഒരേയൊരു മൈതാനവും മൊട്ടേറ തന്നെ .പരിശീലന പിച്ചുകളും സെൻർ പിച്ചുകളും ഒരേ തരം മണ്ണ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് .
കനത്ത മഴ വന്നാൽ പോലും അതിനെ എളുപ്പം നേരിടുവാനുള്ള ഡ്രയിനേജ് സംവീധാനം മോട്ടേറയിൽ സജ്ജമാണ് .

ഡേ :നൈറ്റ്‌ ടെസ്റ്റ് മത്സരത്തോടെ മൊട്ടേറയിൽ വീണ്ടും ക്രിക്കറ്റ് ആരവം ഉയരുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കണ്ണുകളും സ്റ്റേഡിയത്തിന്റെ സവിശേഷതകളിലേക്കാണ് .സാധാരണ സ്റ്റേഡിയങ്ങളിൽ നിന്ന് വിഭിന്നമായി ഫ്ലഡ് ലൈറ്റുകൾക്ക് പകരം മേൽക്കൂരയിൽ നിന്ന് വെളിച്ചം വീശുന്ന എൽഇഡി ബൾബുകളെ നമുക്ക് കാണാം .രാത്രി സമയങ്ങളിൽ നിഴൽ പരമാവധി കുറക്കുവാൻ ഇത് സഹായിക്കും .

Scroll to Top