തകര്‍പ്പന്‍ ഗോളുമായി ജിറൂഡ്. എവേ ഗോളുമായി ചെല്‍സി

giroud overhead kick vs Atletico Madrid

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ അഥ്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിലാണ് ചെല്‍സിയുടെ വിജയം. രണ്ടാം പകുതിയില്‍ ഒളിവര്‍ ജിറൂഡിന്‍റെ ഓവര്‍ഹെഡ് ഗോളിലാണ് ചെല്‍സിയുടെ വിജയം. ഇംഗ്ലണ്ടില്‍ നിന്നുള്ളവര്‍ക്ക് സ്പെയിനില്‍ വിലക്കുള്ളതിനാല്‍ റൊമാനിയയിലായിരുന്നു മത്സരം. എവേ ഗോളിന്‍റെ ആനുകൂല്യം ലഭിച്ച ചെല്‍സി മാര്‍ച്ച് 17 ന് രണ്ടാം പാദ മത്സരം കളിക്കും.

മത്സരത്തിന്‍റെ തുടക്കത്തില്‍ ചെല്‍സിക്ക് ഗോളവസരം ലഭിച്ചെങ്കിലും മൗണ്ടിന്‍റെ ക്രോസ് വെര്‍ണറിനു മുതലാക്കാന്‍ സാധിച്ചില്ലാ. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് അത്ലറ്റിക്കോ മാഡ്രിഡ് കൗണ്ടര്‍ അറ്റാക്ക് നടത്തിയെങ്കിലും ലൂയി സുവാരസിന് ഗോളടിക്കാനായില്ലാ.

രണ്ടാം പകുതിയിലാണ് ജിറൂദിന്‍റെ ഗോള്‍ പിറന്നത്. ഓഫ്സൈഡ് വിളിച്ച ഗോളില്‍ വാറിലൂടെയാണ് ഗോള്‍ അനുവദിച്ചത്. ഡിഫന്‍റര്‍ ഹെര്‍മോസയുടെ കാലില്‍ തട്ടിയ പന്ത് ഓവര്‍ഹെഡ് കിക്കിലൂടെയാണ് ജിറൂഡ് ചെല്‍സിയെ മുന്നിലെത്തിച്ചത്.

മത്സരത്തില്‍ മഞ്ഞ കാര്‍ഡ് കണ്ട മൗണ്ടിനും ജോര്‍ഗീനോക്കും രണ്ടാം പാദ മത്സരം കളിക്കാന്‍ സാധിക്കില്ലാ.

Chelsea Defeat Atletico Madrid with Giroud Overhead strike