ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ ഇന്ന് കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കുവാനായിട്ടാണ്. ലീഡ്സ്സിൽ നിർണായക ടെസ്റ്റിനായി ഇരു ടീമുകളും കളിക്കാനിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാവരും വാശിയേറിയ ഒരു മത്സരമാണ് കാതിരിക്കുന്നത്. ലോർഡ്‌സ് ടെസ്റ്റിൽ 151 റൺസിന്റെ ജയമാണ് വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് എങ്കിലും പരമ്പരയിൽ ഇനിയും തുടർ ജയമാണ് ഇന്ത്യൻ ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നത്. രണ്ടാം ടെസ്റ്റിനിടയിൽ ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് ടീമിലെ ചില താരങ്ങളും തമ്മിൽ രൂക്ഷമായ തർക്കം നടന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവ ചർച്ചയായി മാറിയിരുന്നു. പക്ഷേ ഇന്ത്യൻ ടീമിനെ മത്സരത്തിനിടയിൽ പ്രകോപിപ്പിച്ച ഇംഗ്ലണ്ട് ടീമിന്റെ പ്ലാൻ പാളി എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അടക്കം അഭിപ്രായപെടുന്നത്.
എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസിർ ഹുസൈൻ. ഒരിക്കലും ഈ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിങ്ങൾക്ക് പ്രകോപനത്തിലൂടെ മാത്രം തോൽപ്പിക്കാൻ കഴിയില്ല എന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ നിലപാട്.നിലവിലെ ഈ ഇന്ത്യൻ ടീമിനെതിരെ ഇത്തരത്തിൽ നിങ്ങൾ പ്രകോപനശൈലി സെലക്ട് ചെയ്യരുത് എന്നാണ് നാസിർ ഹുസൈൻ അഭിപ്രായം. “നിങ്ങൾക്ക് ഈ ഇന്ത്യൻ ടീമിനെ മത്സരത്തിനിടിയിൽ രൂക്ഷമായ പ്രകോപനത്തിലൂടെയും കളിയാക്കിയും ഒന്നും തോൽപ്പിക്കാൻ കഴിയില്ല. ഇക്കാര്യം എല്ലാവരും മനസ്സിലാക്കുന്നുണ്ട് “നാസിർ ഹുസൈൻ തുറന്ന് പറഞ്ഞു.
“ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറെ കരുത്തരാണ്. അവർ എല്ലാം സ്വന്തം കഴിവിൽ തന്നെയാണ് വിശ്വസിക്കുന്നത്. ഒരിക്കലും വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമിനെതിരെ ആരും പ്രകോപനതിന്റെ വഴികൾ ആരും തിരഞ്ഞെടുക്കില്ല. മുൻപ് ഓസ്ട്രേലിയയിൽ അടക്കം അവർ അത് തെളിയിച്ചതാണ്. പഴയ തലമുറയിലെ ഇന്ത്യൻ ടീമിനെ പോലെ അല്ല ഈ ഒരു ടീം. ഓസ്ട്രേലിയൻ പര്യടനത്തിൽ താരങ്ങളും കാണികളും എല്ലാം അവരെ രൂക്ഷമായ പ്രകോപനത്തിലൂടെ വീഴ്ത്തുവാനായി നോക്കി എങ്കിലും ശേഷം സംഭവിച്ചത് നാം കണ്ടതാണ് “നാസിർ ഹുസൈൻ വാചാലനായി