മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന് കാര്യങ്ങൾ എളുപ്പമല്ല :കാരണം ഇതാണെന്ന് മുൻ താരം

Virat Kohli and Siraj

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വളരെ ഏറെ നിർണായകമായ ഇംഗ്ലണ്ടിന് എതിരായ 5 മത്സര ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ പ്രേമികൾ എല്ലാമിപ്പോൾ ആകാംക്ഷയോടെ തന്നെ നോക്കികാണുന്നത് ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ കൂടി ഭാഗമായാണ് ആധുനിക ടെസ്റ്റ്‌ ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു പോരാട്ടമാണ് ക്രിക്കറ്റ്‌ ലോകവും ഇപ്പോൾ ഏറെക്കുറെ പ്രതീക്ഷിക്കുന്നത്. ഒന്നാം ടെസ്റ്റിൽ മഴ കാരണം സമനിലയാണ് ലഭിച്ചത് എങ്കിലും ലോർഡ്‌സ് ടെസ്റ്റിലെ 151 റൺസിന്റെ മാസ്മരിക ജയം ക്രിക്കറ്റ്‌ ആരാധകർ എല്ലാം ആഘോഷമാക്കി മാറ്റി കഴിഞ്ഞു.നാളെ ലീഡ്‌സിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള കഠിനമായ പരിശീലന സെക്ഷനിലാണ് ഇരു ടീമുകളും. എന്നാൽ മൂന്നാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും മുന്നറിയിപ്പുകൾ നൽകുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ലീഡ്‌സിലെ മൂന്നാം ടെസ്റ്റിൽ കാര്യങ്ങൾ ഇന്ത്യക്ക് എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ എളുപ്പമാവില്ല എന്നാണ് പനേസർ അഭിപ്രായപെടുന്നത്

“എല്ലാവരും കരുതുന്നത് പോലെ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ജയിക്കാം എന്നത് അത്ര എളുപ്പമല്ല. ലീഡ്‌സിലെ വരാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ പ്രധാന ഘടകമായി മാറുക ഇംഗ്ലണ്ടിന്റെ രണ്ട് ബാറ്റ്‌സ്മാന്മാർ തന്നെയാണ്. നായകൻ ജോ റൂറ്റിനും ജോണി ബെയർസ്റ്റോക്കും ഹോം ഗ്രൗണ്ടാണ് ലീഡ്സ് എന്നത് ആരും മറക്കരുത്. അവരുടെ വിക്കറ്റുകൾ ഏറെ വേഗത്തിൽ ഇന്ത്യക്ക് അത്ര എളുപ്പമാവില്ല ” മോണ്ടി പനേസർ തന്റെ അഭിപ്രായം വിശദമാക്കി.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ഇന്ത്യൻ ബൗളർമാർ എല്ലാവരും ജോ റൂട്ട് വിക്കറ്റ് തുടക്കത്തിൽ വീഴ്ത്തുവാനായി ശ്രമിക്കണം എന്നും പനേസർ തുറന്ന്‌ പറഞ്ഞു.”റൂട്ടിന്റെ വിക്കറ്റ് അതിവേഗം വീഴ്ത്താനും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ഒപ്പം ബൗളർമാരും എല്ലം ആഗ്രഹിക്കുക.റൂട്ട്, ബെയർസ്റ്റോ എന്നിവരുടെ ഹോം ഗ്രൗണ്ട് കൂടിയാണ് ലീഡ്സ് എന്നത് മറക്കരുത്. ഹോം ഗ്രൗണ്ടിൽ മികച്ച റെക്കോർഡുള്ള രണ്ട് ബാറ്റ്‌സ്മാന്മാർ തന്നെയാണ് ഇവർ.” മോണ്ടി പനേസർ മുന്നറിയിപ്പ് ശക്തമാക്കി

അതേസമയം മൂന്നാം ടെസ്റ്റിനുള്ള രണ്ട് ടീമിന്റെയും പ്ലേയിംഗ്‌ ഇലവനെ കുറിച്ച് ക്രിക്കറ്റ്‌ ലോകം ചർച്ചകൾ സജീവമാക്കി മാറ്റുകയാണ് . ഇന്ത്യൻ ടീമിൽ സ്റ്റാർ ഓഫ്‌ സ്പിന്നർ അശ്വിൻ, പേസർ ശാർദൂൽ താക്കൂർ എന്നിവർ കളിക്കും എന്നാണ് സൂചനകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം ഒട്ടനവധി മാറ്റങ്ങൾക്കും തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്

Scroll to Top