ഇന്ത്യ :ന്യൂസിലാൻഡ് കാൻപൂർ ക്രിക്കറ്റ് അത്യന്തം ആവേശകരമായി തന്നെ പുരോഗമിക്കുകയാണ്. നാലാം ദിനം വമ്പൻ ലീഡ് ലക്ഷ്യമാക്കി കളിക്കാനായി എത്തിയ ഇന്ത്യൻ ടീമിനായി വാലറ്റത്ത് അശ്വിൻ, അക്ഷർ പട്ടേൽ, സാഹ എന്നിവർ മാസ്മരിക ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് നിർണായകമായി.51-5 എന്നുള്ള നിലയിൽ ഒരുവേള തകർന്ന ഇന്ത്യൻ ടീമിനായി ഒരിക്കൽ കൂടി രക്ഷകൻ റോളിൽ ശ്രേയസ് അയ്യർ എത്തിയപ്പോൾ വൃദ്ധിമാൻ സാഹക്ക് ഒപ്പം അക്ഷർ പട്ടേൽ എട്ടാം വിക്കറ്റിൽ അടിച്ച റൺസും ലീഡ് ഉയർത്തുന്നതിൽ പ്രധാനമായി മാറി.
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിക്ക് പിന്നാലെ രണ്ടാമത്തെ ഇന്നിങ്സിൽ ഫിഫ്റ്റി നേടി അപൂർവ്വ റെക്കോർഡിലേക്ക് കൂടി എത്തിയ ശ്രേയസ് അയ്യർക്ക് മികച്ച പിന്തുണ നൽകിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ കയ്യടികൾ നേടി.
നേരത്തെ മൂന്നാം ദിനം പരിക്ക് കാരണം വിക്കറ്റ് കീപ്പിംഗ് ചെയ്യാനായിപോലും എത്താതിരുന്ന സാഹ പക്ഷേ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീം ആശങ്കകൾ നേരിട്ടതോടെ ബാറ്റിങ്ങിന് എത്തിയ താരം മനോഹരമായ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ലീഡ് 250 കടത്തി.126 ബോളിൽ നിന്നും 4 ഫോറും ഒരു സിക്സ് അടക്കം 61 റൺസ് അടിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആറാം അർദ്ധ സെഞ്ച്വറിയിലേക്ക് കൂടി എത്തിയ താരം പിന്നീട് രണ്ടാമത്തെ ഇന്നിങ്സിൽ വിക്കറ്റ് കീപ്പ് ചെയ്യാൻ എത്തിയെങ്കിൽ പോലും വേദന കാരണം മടങ്ങി.
അതേസമയം മുപ്പത്തിയേഴുകാരനായ സാഹ പലപ്പോഴും മോശം ബാറ്റിങ് ഫോം പേരിൽ രൂക്ഷ വിമർശനങ്ങൾ കൂടി കേൾക്കാറുണ്ട്. റിഷാബ് പന്തിന്റെ അഭാവത്തിൽ മാത്രം അവസരങ്ങൾ ലഭിക്കാറുള്ള സാഹക്ക് പരിക്കേറ്റപ്പോൾ എത്തിയ കെ. എസ്. ഭരത്ത് മിന്നും പ്രകടനത്താൽ ശ്രദ്ധ നേടിയിരുന്നു. കഴുത്തിന് പരിക്കേറ്റ വൃദ്ധിമാൻ സാഹ രണ്ടാം ഇന്നിങ്സ് ബാറ്റിങ് എത്തിയത് ഒരു ഓപ്പൺ സ്റ്റാൻഡ് ബാറ്റിങ്ങുമായിട്ടാണ്. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ സാഹ കളിക്കുമോയെന്നത് സംശയമാണ്.
ഇതിനു മുൻപ് 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലാണ് സാഹ അർധസെഞ്ചുറി നേടിയത്