ധോണിക്ക് വിരമിക്കൽ മത്സരം എപ്പോൾ :ബിസിസിക്ക്‌ മുൻപിൽ ചോദ്യവുമായി മുൻ സെലക്ടർ

0
1

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനും ഒപ്പം ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി ഇന്നും ആരാധകരുടെ പിന്തുണയിൽ മറ്റുള്ള ഏതൊരു ക്രിക്കറ്റ്‌ താരത്തിനേക്കാൾ ബഹുദൂരം മുൻപിൽ തന്നെയാണ്. കഴിഞ്ഞ വർഷം വളരെ അവിചാരിതമായി ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഈ സീസൺ ഐപിഎല്ലിലും കളിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായ ധോണി വരാനിരിക്കുന്ന പതിനഞ്ചാം സീസൺ ഐപിഎല്ലിൽ കളിക്കുവാനുള്ള സാധ്യതകൾ വളരെ വിരളമാണ്. ഇപ്പോൾ ധോണിയുടെ വിരമിക്കലിനെ കുറിച്ച് തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ താരവും മുൻ ഇന്ത്യൻ ടീമിന്റെ സെലക്ടറുമായ സരൺദീപ് സിങ്.

ധോണി വളരെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ ആരാധകരും ഒപ്പം ക്രിക്കറ്റ്‌ ലോകവും ഏറെ ഞെട്ടിയിരുന്നു. താരത്തിന് ഒരു വിരമിക്കൽ മത്സരത്തിനുള്ള അവസരം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഒരുക്കുമെന്ന് വാർത്തകൾ സജീവമായിരുന്നുവെങ്കിലും അത്തരം കാര്യങ്ങളിൽ ബിസിസിഐ ഒരു നിലപാടും ചർച്ചചെയ്തില്ല. ധോണിക്ക് ഒരു വിരമിക്കൽ മത്സരം പോലും ഒരുക്കാൻ മനസ്സ് കാണിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിനെ രൂക്ഷമായി വിമർശിക്കുകയാണ് താരം. എന്താണ് ധോണിക്ക് വിരമിക്കൽ മത്സരം കിട്ടാതെ പോയതിന്റെ കാരണമെന്നും അദ്ദേഹം ചോദ്യം ഉന്നയിക്കുന്നുണ്ട്.

“ധോണിയെ പോലൊരു ഇതിഹാസ നായകൻ എന്തുകൊണ്ടാണ് ഇപ്രകാരം വിരമിച്ചത്. ഓസ്ട്രേലിയയിൽ 2020ൽ നടക്കേണ്ടിയിരുന്ന ടി :20 ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. ഈ ലോകകപ്പിൽ ഒരു അവസരം ധോണി ആഗ്രഹിച്ചിരുന്നു പക്ഷേ ലോകകപ്പ് മാറ്റിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ധോണി ഒരു വിരമിക്കൽ മത്സരം അർഹിച്ചിരുന്നു. അദ്ദേഹത്തിന് ഇനിയും ബിസിസിഐ ആലോചിച്ച് മത്സരം അനുവദിക്കണം” മുൻ സെലക്ടർ അഭിപ്രായം വ്യക്തമാക്കി

നിലവിൽ കുടുംബവുമായി ഷിംലയിൽ ഹോളിഡേ ആഘോഷിക്കുകയാണ് ധോണി. ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ചെന്നൈ ടീമിനായി മികച്ച ബാറ്റിങ് പ്രകടനമാണ് ധോണിയിൽ നിന്നും ക്രിക്കറ്റ്‌ ആരാധകർ ആഗ്രഹിക്കുന്നത്. താരം വരാനിരിക്കുന്ന ഐപിൽ കളിക്കുമോ എന്നതിലും തീരുമാനം വൈകാതെ ഉണ്ടാകാം എന്നാണ് ചെന്നൈ ടീമിലെ അംഗങ്ങൾ നൽകുന്ന സൂചന

LEAVE A REPLY

Please enter your comment!
Please enter your name here