ക്രിക്കറ്റ് ലോകത്ത് വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ അനവധി ക്രിക്കറ്റ് ആരാധകരെ സ്വന്തമാക്കിയ പേസർ ശ്രീശാന്ത് വീണ്ടും ചർച്ചകളിൽ വലിയ പ്രാധാന്യം നേടുകയാണ്. എന്നാൽ പല നേട്ടങ്ങളും വിശേഷങ്ങളും കരിയറിൽ കരസ്ഥമാക്കിയ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിൽ വെല്ലുവിളിയായി മാറിയത് 2013ഐപിൽ സീസണിനിടയിൽ നടന്ന ഒരു വാതുവെപ്പ് ആരോപണമാണ്. ഒരു ഓവറിൽ നിശ്ചിത റൺസ് എതിർ ടീമിന് വിട്ടുനൽകാം എന്നൊരു കരാറിൽ ചില വാതുവെപ്പുകാരും ശ്രീശാന്തും തമ്മിൽ ഏർപ്പെട്ടുവെന്നാണ് അക്കാലത്ത് ഉയർന്ന ആരോപണവും. പിന്നീട് വിഷയത്തിൽ ജയിലിൽ അടക്കം കിടന്ന ശ്രീശാന്തിന് ബിസിസിഐ വിലക്ക് അടക്കം ലഭിച്ചത് മലയാളികൾ ഒരിക്കലും മറക്കില്ല. ശേഷം വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനും ഒടുവിൽ കോടതി വിധിയിൽ കൂടി പൂർണ്ണ കുറ്റമുക്തനായ ശ്രീശാന്ത് നിലവിൽ കേരള ക്രിക്കറ്റ് ടീമിനായി തന്റെ കരിയറിന് രണ്ടാം ഇന്നിംഗ്സിന് കൂടി തുടക്കം കുറിച്ച് കഴിഞ്ഞു. 38 വയസ്സുകാരനായ ശ്രീശാന്ത് ഇനിയും തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.
അതേസമയം ഒരു ആഭിമുഖത്തിൽ തന്റെ കരിയറിലെ മോശം കാലയളവിലെ ചില കാര്യങ്ങളെ കുറിച്ച് ഒരിക്കൽ കൂടി തന്റെ മനസ്സുതുറക്കുകയാണ് ശ്രീശാന്ത്.അന്ന് സംഭവിച്ച നിർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ശ്രീശാന്ത്. “പലരും അന്ന് എനിക്കെതിരെ പറയുന്നത് കേട്ടത് ഞാൻ പത്ത് ലക്ഷം രൂപക്കായി ഒത്തുകളിച്ചുവെന്നത്. ഞാൻ ഒരു പാർട്ടി പോലും നടത്തുന്നത് 2 ലക്ഷം രൂപയ്ക്കാണ്. ഞാൻ ആ ഓവറിൽ നാല് ബോളിൽ വഴങ്ങിയത് വെറും 5 റൺസ് മാത്രമാണ്.14 റൺസ് വഴങ്ങാം എന്ന് അവരുമായി കരാറിൽ എത്തിയെന്ന് പലരും അക്കാലത്ത് പറഞ്ഞിരുന്നല്ലോ. ആ ഓവറിൽ ഞാൻ ഒരു വൈഡോ, സ്ലോ ബോളോ എന്തിന് നോ ബോളോ പോലും എറിഞ്ഞില്ല. “ശ്രീശാന്ത് തന്റെ അഭിപ്രായം വിശദമാക്കി
ജീവിതത്തിൽ അനേകം ആളുകൾക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നും പറഞ്ഞ ശ്രീശാന്ത് കരിയറിൽ തന്റെ ഈ ഒരു തിരിച്ചുവരാവിനുള്ള കാരണം അവരുടെ എല്ലാം പ്രാർത്ഥനകളാണ് എന്നും തുറന്ന് പറഞ്ഞു. കൂടാതെ ഇറാനി ട്രോഫിയിൽ അടക്കം മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുവാൻ താൻ വളരെ അധികം ആഗ്രഹിക്കുമ്പോയാണ് ആ വാതുവെപ്പ് സംഭവം നടന്നത് എന്നും വ്യക്തമാക്കി. “ആ ഐപിൽ സീസൺ മുൻപായി ഞാൻ ദക്ഷിണാഫ്രിക്കക്ക് എതിരായ പര്യടനത്തിൽ കളിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു വെറും 10 ലക്ഷം രൂപക്കായി ഞാൻ അങ്ങനെ വാതുവെപ്പ് നടത്തുമെന്ന് ആരാണ് വിശ്വസിക്കുന്നത് ” ശ്രീശാന്ത് വിശദമാക്കി