ബാറ്റ്‌ വീശി റിഷാബ് പന്ത് : അപകടത്തിൽ നിന്നും രക്ഷപെട്ട് ദിനേശ് കാർത്തിക്

ഐപിൽ ആവേശം ക്രിക്കറ്റ് പ്രേമികളിൽ എക്കാലത്തും തരംഗമായി മാറാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ അവസാനഘട്ടത്തിലേക്ക് കൂടി നീങ്ങുമ്പോൾ ടീമുകൾ എല്ലാം പ്രധാന മത്സരങ്ങളിൽ ജയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. നിലവിൽ ഹൈദരാബാദ് ടീം ഒഴികെ ബാക്കി ടീമുകൾക്കും പ്ലേഓഫ്‌ സാധ്യതകൾ നിലവിലുണ്ട്. എന്നാൽ ഏറെ പ്രധാന മത്സരത്തിൽ ശക്തരായ ഡൽഹി ക്യാപിറ്റൽസ് ടീമിനെതിരെ കളിക്കുന്ന കൊൽക്കത്ത ടീം ജയത്തിൽ കുറഞ്ഞത് ഒന്നും ആഗ്രഹിക്കുന്നില്ല. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത ടീമിന് ബൗളർമാർ മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും ഡൽഹിക്കെതിരെ വളരെ മികവോടെ പന്തെറിഞ്ഞപ്പോൾ ഡൽഹി ക്യാപിറ്റൽസ് സ്കോർ 127 റൺസിൽ അവസാനിച്ചു. 9 വിക്കറ്റ് നഷ്ടത്തിൽ വെറും 127 റൺസ് നേടുവാൻ മാത്രമാണ് ഡൽഹിക്ക് സാധിച്ചത്.

എന്നാൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് പുരോഗമിക്കവേ വളരെ രസകരമായ ഒരു സംഭവം കൂടി നടന്നത് ക്രിക്കറ്റ് പ്രേമികളെ എല്ലാം ഒരുവേള ഞെട്ടിച്ചു. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ സ്കോർ നൂറ്‌ കടത്തിയത് നായകൻ റിഷാബ് പന്താണ്.36 പന്തിൽ 3 ഫോറും അടക്കം 39 റൺസാണ് റിഷാബ് പന്ത് അടിച്ചെടുത്തത് സ്പിൻ ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ റിഷാബ് പന്തിന് പോലും സിക്സ് നേടുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. എന്നാൽ വരുൺ ചക്രവർത്തി എറിഞ്ഞ പതിനേഴാം ഓവറിൽ റിഷാബ് പന്ത് ബാറ്റ്‌ ചെയ്യവേയാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം നടന്നത്. വരുൺ ചക്രവർത്തി ബോളിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച പന്തിന് പക്ഷേ കഴിഞ്ഞില്ല.കൂടാതെ ആണ് ബൗൾ സ്റ്റപിലേക്ക് കൂടി കയറി വരുന്നത് കണ്ട പന്ത് അത് ഒഴിവാക്കാൻ ശ്രമിക്കവേയാണ് അപകടകരമായ ഒരു സംഭവം അരങ്ങേറിയത്.

പന്ത് സ്റ്റമ്പിൽ കയറുന്നത് തടയാനായി ബാറ്റ്‌ പിറകിലേക്ക് റിഷാബ് പന്ത് വീശിയ അതേ നിമിഷമാണ് വിക്കറ്റിന് പിന്നിൽ നിന്നും ദിനേശ് കാർത്തിക് അതേ ബോൾ എടുക്കാൻ മുൻപോട്ട് വന്നതും. റിഷാബ് പന്ത് ബാറ്റ്‌ വീശിയ സമയം ദിനേശ് കാർത്തിക് മുൻപോട്ട് വന്നത് ഒരുവേള വൻ അപകടത്തിലേക്ക് കാരണമായി മാറി എങ്കിലും തലനാഴിരക്കാണ് ദിനേശ് കാർത്തിക് രക്ഷപെട്ടത്.കാർത്തിക് ഭയത്താൽ വീഴുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണുവാൻ സാധിക്കും. ഒരുവേള ബൗളർ ചക്രവർത്തിയെയും ഈ സംഭവം ഞെട്ടിച്ചു.