ചെന്നൈയെ തോൽപ്പിക്കുന്നത് സിമ്പിൾ :ഉപദേശവുമായി സെവാഗ്

ഐപിൽ പതിനാലാം സീസണിൽ എല്ലാ ആരാധകരെയും ഞെട്ടിച്ചത് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ്. ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോർഡുകളുള്ള ചെന്നൈ ടീം വൻ തകർച്ചയിൽ നിന്നാണ് ഇപ്പോൾ മറ്റൊരു പ്ലേഓഫിന് അരികിലേക്ക് കൂടി എത്തുന്നത്.2020ലെ ഐപിഎല്ലിൽ പ്ലേഓഫ്‌ കാണാതെ പുറത്തായി മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് നേടിയ ധോണിയും സംഘവും നിലവിൽ ഐപിൽ പോയിന്റ് പട്ടികയിൽ എട്ട് ജയങ്ങൾ അടക്കം 16 പോയിന്റ് നേടി ഒന്നാമത് തന്നെയാണ്. സീസണിൽ എല്ലാ ഐപിൽ ടീമുകളെയും തോൽപ്പിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ കരുത്ത് മികച്ച ഫോം തുടരുന്ന ബാറ്റ്‌സ്മന്മാരും ഒപ്പം ഫാസ്റ്റ് ബൗളർമാരുമാണ്. കൂടാതെ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസി മികവും ഏറെ കയ്യടികൾ നേടി കഴിഞ്ഞു.

എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ തോൽപ്പിക്കാനുള്ള നിർണായക ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്. ഐപിഎല്ലിൽ ഏറ്റവും മികച്ച ഫോമിലുള്ള ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിക്കാൻ എതിരാളികൾ 40 ഓവർ മികച്ചതായി കളിക്കണമെന്നും പറഞ്ഞ സെവാഗ് ചില സുപ്രധാന നിരീക്ഷണം വിശദമാക്കി. “യൂഎഇയിലെ മണ്ണിലും ചെന്നൈ സൂപ്പർ കിങ്‌സ് ടീം അവരുടെ കുതിപ്പ് തുടരുകയാണ്.തുടർച്ചയായ ജയം അവരുടെ സ്ഥാനം മുൻപോട്ട് തന്നെ കൊണ്ട് പോകുകയാണ്.ചെന്നൈയെ ഇനി ഒരുതരത്തിലും തോൽപ്പിക്കാനാവില്ല എന്ന് ധോണി വീണ്ടും ഒരിക്കൽ കൂടി തെളിയിക്കുകയാണ്.ചെന്നൈ ടീമിന്റെ ബാറ്റിങ് നിരയെ കുറിച്ചൊരു ആശങ്കയും ആർക്കും ഇല്ല പക്ഷേ ഇന്നും അവരുടെ ബൗളിംഗ് നിരയിൽ ദൗർബല്യം കാണാൻ ഉണ്ട് “സെവാഗ് അഭിപ്രായം വിശദമാക്കി

“ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് നിര വളരെ ശക്തമാണ്.ആഴമേറിയ അവരുടെ ബാറ്റിങ് ലൈനപ്പിൽ പത്താം നമ്പർ ബാറ്റ്‌സ്മാനായി എത്തുന്ന താക്കൂറിന്റെ ബാറ്റിങ് മികവ് നമുക്ക് എല്ലാം അറിയാം. ബാറ്റിങ് ഓർഡറിൽ അൽപ്പം മുൻപോട്ട് ഇറക്കിയാൽ ഇംഗ്ലണ്ടിലെ പോലെ മികച്ച ഇന്നിങ്സ് കളിക്കാൻ അവന് കഴിയും. കൂടാതെ ശക്തരായ എതിരാളികളോട് നമ്മൾ കളിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓസ്ട്രേലിയ പോലൊരു ടീമിനെതിരെ കളിക്കുമ്പോൾ എല്ലാവരും നോക്കിയിരുന്നത് അതാണ്‌. ചെന്നൈ ടീമിനും എതിരെ കളിക്കുമ്പോൾ എതിരാളികൾ അതാണ്‌ നോക്കേണ്ട ഒരു ഘടകം “മുൻ താരം സെവാഗ് അഭിപ്രായം വിശദമാക്കി.