ഗാബ ടെസ്റ്റ് മത്സരം അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നറായിരുന്ന രവിചന്ദ്രൻ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2019ൽ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച അശ്വിൻ ഇതുവരെ 537 ടെസ്റ്റ് വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അശ്വിന്റെ വിടവ് നികത്തുക എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അശ്വിന് പകരക്കാരനാകാൻ സാധിക്കുന്ന 3 സ്പിന്നർമാർ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.
1. കുൽദീപ് യാദവ്
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ കഴിഞ്ഞ സമയങ്ങളിലെ ഒന്നാം നമ്പർ സ്പിന്നർമാരിൽ ഒരാളാണ് കുൽദീപ് യാദവ്. ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കുൽദീപ് കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 54 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 2004 മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് കുൽദീപ് അവസാനമായി കളിച്ചത്. എന്നാൽ അശ്വിന്റെ വിരമിക്കൽ കുൽദീപിന് കൂടുതൽ അവസരം നൽകും എന്നത് ഉറപ്പാണ്.
2. വാഷിംഗ്‌ടൺ സുന്ദർ
ഇന്ത്യൻ ടീമിൽ അശ്വിന് പകരം സ്ഥാനമുറപ്പിക്കാൻ സാധിക്കുന്ന മറ്റൊരു സ്പിന്നർ വാഷിംഗ്ടൺ സുന്ദറാണ്. ഇപ്പോൾ ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ ട്രോഫി സ്ക്വാഡിലെ ഒരു അംഗമാണ് വാഷിംഗ്ടൺ. പരമ്പരയിലെ ആദ്യ മത്സരത്തിൽ അശ്വിനും ജഡേജയ്ക്കും മുകളിൽ കളിക്കാൻ സുന്ദറിന് സാധിച്ചിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവ് പുലർത്താൻ സാധിക്കും എന്നതാണ് സുന്ദറിന്റെ പ്രത്യേകത. ഇതുവരെ ഇന്ത്യക്കായി 6 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സുന്ദറിന് 354 റൺസ് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല 22 വിക്കറ്റുകളും സുന്ദർ തന്റെ പേരിൽ ചേർത്തു കഴിഞ്ഞു.
3. തനുഷ് കൊട്ടിയൻ
ഇന്ത്യൻ ടീം മാനേജ്മെന്റ് അശ്വിന്റെ പകരക്കാരനെ ആഭ്യന്തര സർക്യൂട്ടിൽ നിന്നാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കൊട്ടിയൻ മികച്ച ഒരു ഓപ്ഷനാണ്. ഒരുപാട് നാളുകളായി ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തുന്ന താരമാണ് കൊട്ടിയൻ. 26കാരനായ കൊട്ടിയൻ ഇതിനോടകം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 1525 റൺസ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2 സെഞ്ചുറികളും 13 അർദ്ധ സെഞ്ചറികളുമാണ് കൊട്ടിയന്റെ സമ്പാദ്യം.



