വിൻഡീസ് ക്രിക്കറ്റിന്റെ എല്ലാ പ്രതീക്ഷയും അവൻ : ചർച്ചയായി പൊള്ളാർഡ് വാക്കുകൾ

വിൻഡീസ് ക്രിക്കറ്റ് ഒരു നീണ്ട കാലത്തെ തിരിച്ചടികൾക്ക് ശേഷം  പ്രതാപ കാലത്തേക്ക്  തിരിച്ചുവരുവാനുള്ള കഠിന ശ്രമത്തിലാണ് .ഒരു കാലത്ത് ക്രിക്കറ്റിലെ വൻ ശക്തികളായ ടീം ഇന്ന് ഐസിസി റാങ്കിങ്ങിൽ മൂന്ന് ഫോർമാറ്റിളും വളരെ താഴെയാണ് .വരാനിരിക്കുന്ന ടി:20 ലോകകപ്പിളും ഒപ്പം വരുന്ന ഐസിസി ഏകദിന , ചാമ്പ്യൻ ട്രോഫിക്കും വേണ്ടി മികച്ച ടീമിനെ രൂപപ്പെടുത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് .

എന്നാൽ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള താരത്തെ പ്രവചിച്ച് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. സോഷ്യൽ മീഡിയയിലും  ഒപ്പം ക്രിക്കറ്റ് ലോകത്തും വളരെയേറെ  ചർച്ചയായ പൊള്ളാർഡ് പരാമർശം ചില മുൻ താരങ്ങളും  ഏറ്റെടുത്തു കഴിഞ്ഞു .
നേരത്തെ 1975ലെ പ്രഥമ ഏകദിന ക്രിക്കറ്റ് ലോകകപ്പും കൂടാതെ ഒട്ടേറെ കിരീടങ്ങളും ഇതിഹാസ താരങ്ങളെയും സമ്മാനിച്ച വിൻഡീസ് ക്രിക്കറ്റ് ഇന്ന് വളരെ വലിയ മുഹൂർത്തത്തിലാണ് എന്നും നായകൻ പൊള്ളാർഡ് തുറന്ന് സമ്മതിക്കുന്നു .

വിൻഡീസ് ടീമിന്റെ ഭാവി ഇനി ഈ യുവ താരത്തിന്റെ കൈകളിൽ എന്ന് പറഞ്ഞ പൊള്ളാർഡ് .ടീമിലെ മധ്യനിരയിൽ കളിക്കുന്ന ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് ഇനി വിന്‍ഡീസ് ടീമിന്റെ എല്ലാ പ്രതീക്ഷ  എന്നും അഭിപ്രായപ്പെടുന്നു .അടുത്ത തലമുറയെയും ടീമിനെയും മുന്നോട്ട് നയിക്കാന്‍ ഇപ്പോൾ  24കാരനായ  ഹെറ്റ്മയറിനാവുമെന്നും  പൊള്ളാർഡ് വിശ്വസിക്കുന്നു . ” ഞങ്ങൾക്ക് എല്ലാം ഏറെ പ്രിയപ്പെട്ട ഒരു താരമാണ് അദ്ദേഹം .വിൻഡീസ് ക്രിക്കറ്റിനായി 3 ഫോർമാറ്റിലും അദ്ദേഹം മികവോടെ കളിക്കണം എന്നാണ് ഞങ്ങളുടെ എല്ലാം ആഗ്രഹം .ഒരു നീണ്ട കാലത്തേക്ക് വിൻഡീസ് ടീമിനെ നയിക്കുവാനും ഒപ്പം വിൻഡീസ് ക്രിക്കറ്റിനെ ഏറെ നേട്ടങ്ങൾ സമ്മാനിക്കും എന്നും പ്രതീക്ഷിക്കാം ” പൊള്ളാർഡ് അഭിപ്രായം വിശദമാക്കി .

Previous articleടീമിനു ഷൂ വാങ്ങാന്‍ യാചിച്ച് രാജ്യാന്തര ക്രിക്കറ്റ് താരം. ക്രിക്കറ്റിന്‍റെ മറുവശം കാണിച്ചു തന്ന ട്വീറ്റ്.
Next articleലങ്കൻ പര്യടനത്തിൽ ആരാകണം ക്യാപ്റ്റൻ : അഭിപ്രായം വിശദമാക്കി ദീപക് ചാഹർ