ടീമിനു ഷൂ വാങ്ങാന്‍ യാചിച്ച് രാജ്യാന്തര ക്രിക്കറ്റ് താരം. ക്രിക്കറ്റിന്‍റെ മറുവശം കാണിച്ചു തന്ന ട്വീറ്റ്.

കുട്ടികാലത്ത് ക്രിക്കറ്റ് താരമാവാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത് ? എന്തുകൊണ്ടാണ് ഈ ആഗ്രഹം. പേര്, പ്രശംസ, പണം, ആരാധകര്‍…ഇങ്ങനെ നീളുന്നു ക്രിക്കറ്റ് ജീവിതത്തിന്‍റെ സൗഭാഗ്യങ്ങള്‍. എന്നാല്‍ ക്രിക്കറ്റ് കരിയറിന്‍റെ മറുവശം കാണിച്ചു തരുകയാണ് സിംബാബവെ ക്രിക്കറ്റ് താരം റയാന്‍ ബേള്‍ ഇട്ട ഒരു ട്വീറ്റ്.

ക്രിക്കറ്റ് കളിക്കാന്‍ ഷൂ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ തേടിയാണ് ക്രിക്കറ്റ് താരത്തിന്‍റെ പോസ്റ്റ്. ഏതൊരു ക്രിക്കറ്റ് ആരാധകരെയും വിഷമിപ്പിക്കുന്ന ട്വീറ്റായിരുന്നു ഇത്.

2017 ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ റയാന്‍ ബേള്‍ അരങ്ങേറിയത്. 4 വര്‍ഷത്തെ കരിയറില്‍ സിംബാബ്വക്കു വേണ്ടി 3 ടെസ്റ്റും 18 ഏകദിനവും 25 ടി20യും കളിച്ചു. പാക്കിസ്ഥാനെതിരെ നടന്ന ടി20 മത്സരത്തില്‍ റയാന്‍ ബേള്‍ ഭാഗമായിരുന്നു.