ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും എല്ലാം വളരെ അധികം പ്രതീക്ഷകളോടെ നോക്കി കാണുന്നത് വരാനിരിക്കുന്ന ടി :20 ലോകകപ്പിനെയാണ്. ഇത്തവണത്തെ ടി :20 ലോകകപ്പ് ഇന്ത്യൻ ടീം നേടുമെന്ന് ക്രിക്കറ്റ് ലോകവും മുൻ താരങ്ങളും അടക്കം അഭിപ്രായപെടുമ്പോൾ ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് വീഴ്ത്തിയ ആവേശത്തിലാണ് വിരാട് കോഹ്ലിയും സംഘവും. ബാറ്റിങ്, ബൗളിംഗ് നിരയുടെ വളരെ ഏറെ മികച്ച പ്രകടനവും ഒപ്പം എക്സ്പീരിയൻസ് താരങ്ങൾ സാന്നിധ്യവും ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് എത്തിക്കുമെന്നാണ് എല്ലാ കായിക പ്രേമികളും ഇപ്പോൾ തന്നെ വിശ്വസിക്കാനുള്ള കാരണം. കൂടാതെ ഐപിഎല്ലിൽ കളിച്ച ശേഷം എത്തുന്ന താരങ്ങളും ഇന്ത്യൻ ടീമിന് ഒരു വലിയ ഊർജമാണ്. അതേസമയം ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനെ കുറിച്ചുള്ള ചില ആകാംക്ഷകൾ ഇതിനകം സജീവമായി കഴിഞ്ഞു. ബാറ്റിങ് നിരയിൽ ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങളെ ഏത് റോളിൽ കളിപ്പിക്കുമെന്നത് നിർണായക ചോദ്യമാണ്.
എന്നാൽ ഇന്നലെ സന്നാഹ മത്സരത്തിന് മുൻപ് ഹെഡ് കോച്ച് രവി ശാസ്ത്രി ഈ വിഷയത്തിലുള്ള വിശദീകരണവുമായി രംഗത്ത് എത്തി കഴിഞ്ഞു.പാകിസ്ഥാൻ എതിരെ ഈ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ എപ്രകാരമുള്ള ഒരു പ്ലേയിംഗ് ഇലവനെയാകും ഇന്ത്യ കളിപ്പിക്കുക എന്നത് വളരെ ഏറെ ശ്രദ്ധേയമാണ്. രണ്ട് സ്പിന്നർമാർക്ക് ഒപ്പം മൂന്ന് ഫാസ്റ്റ് ബൗളർമാർ എന്നൊരു വൻ സർപ്രൈസ് ഓപ്ഷനിലേക്കുള്ള പ്ലാൻ ഇന്ത്യ തയ്യാറാക്കുമോ എന്നതാണ് പ്രധാന ചോദ്യം.ഓരോ മത്സരത്തിനും മുൻപായി അവിടത്തെ ഈര്‍പ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവും അവസാന ഇലവനെ ടീം തീരുമാനിക്കുക എന്നും പറഞ്ഞ ഹെഡ് കോച്ച് രവി ശാസ്ത്രി ടോസ് പോലും വളരെ പ്രധാനമായി മാറുമെന്നും തുറന്ന് പറഞ്ഞു.
“ഇന്ത്യൻ താരങ്ങൾ എല്ലാം ഐപില്ലിന് ശേഷമാണ് ലോകകപ്പ് കളിക്കുന്നത്. അതിനാൽ തന്നെ സ്പെഷ്യലായി ഒരു തയ്യാറെടുപ്പും നടത്തേണ്ട ആവശ്യം ഇല്ല. കൂടാതെ താരങ്ങൾ എല്ലാം പൂർണ്ണമായി ആത്മവിശ്വാസത്തിലാണ്. പാകിസ്ഥാനെതിരെ കളിക്കേണ്ട പ്ലേയിംഗ് ഇലവനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.അതേസമയം മത്സരത്തിന് മുൻപുള്ള ഈർപ്പം അടക്കം പരിശോധിക്കേണ്ടിയിരിക്കുന്നു. കൂടാതെ ടോസ് നേടിയാൽ എന്താണ് ചെയ്യേണ്ടത് എന്നത് പോലും ആലോചിക്കണം “രവി ശാസ്ത്രി നിലപാട് വ്യക്തമാക്കി
“ഐപിഎല്ലിൽ കളിച്ച താരങ്ങൾ എല്ലാം ഈ സാഹചര്യങ്ങളെ മനസ്സിലാക്കിയത് സഹായകമാണ്. കൂടാതെ ഈർപ്പമുള്ള പിച്ചിൽ എക്സ്ട്രാ ഫാസ്റ്റ് ബൗളറാണോ അല്ലേൽ ഒരു എക്സ്ട്രാ സ്പിന്നറാണോ വേണ്ടത് എന്നതും തീരുമാനിക്കണം. ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമായി 7.30 ആരംഭിക്കുന്ന മത്സരങ്ങൾ മാറാനാണ് സാധ്യത “അദ്ദേഹം വാചാലനായി