ധോണി മികച്ച ക്യാപ്റ്റനല്ല :ഇനി ടീമിൽ നിലനിർത്തരുതെന്ന് ഗംഭീർ

PicsArt 10 16 10.36.23 scaled

ഐപിൽ പതിനാലാം സീസണിൽ നാലാം കിരീടമാണ് മഹേന്ദ്ര സിങ്ങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്‌. 2020ലെ ഐപിൽ സീസണിൽ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ടീം ഈ സീസണിൽ നടത്തിയ ഗംഭീരമായ ഈ ഒരു തിരിച്ചുവരവ് ഏതൊരു ആരാധകനും അഭിമാനനേട്ടമാണ്. കൂടാതെ പലവിധ വിമർശനങ്ങൾ ഉയർന്നെങ്കിലും ഒരിക്കൽ കൂടി ചെന്നൈ ടീമിനൊപ്പം ഐപിഎല്ലിൽ കിരീടം കരസ്ഥമാക്കിയ നായകൻ ധോണി കയ്യടികൾ നേടി. ഇതാണ്‌ അവസാനത്തെ ഐപിൽ സീസൺ എന്നൊക്കെ പലവിധ വാര്‍ത്തകള്‍ വന്നെങ്കിലും കിരീടനേട്ടത്തിനു പിന്നാലെ വീണ്ടും ഐപിഎല്ലിൽ ചെന്നൈ നായകനായി എത്താനുള്ള ആർജവം തനിക്കുണ്ടെന്ന് ധോണി തെളിയിക്കുക ആണ്. എന്നാൽ വരുന്ന സീസണിലെ മെഗാ താരലേലം നടക്കാനിരിക്കെ ധോണി ചെന്നൈ ടീമിനോപ്പം തുടരുമോ എന്നതിൽ സംശയങ്ങൾ നിലവിലുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ഗംഭീർ. ഗൗതം ഗംഭീറിന്‍റെ അഭിപ്രായം പ്രകാരം ധോണി വരുന്ന സീസണിൽ ഐപിഎല്ലിൽ ഒരു ക്യാപ്റ്റനായി തുടരുന്നത് നല്ലതല്ല എന്നതാണ്. കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് ധോണിയെ നിലനിർത്തരുത് എന്നും ഗംഭീർ ആവശ്യപെടുന്നുണ്ട്.ഇന്നും ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻ ധോണി അല്ലെന്ന് പറഞ്ഞ ഗംഭീർ മുംബൈയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് മികച്ച നായകനായി വിശേഷിപ്പിക്കുന്നത്

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

“ഇത്തവണ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് കാഴ്ചവെച്ചത് മികച്ച പ്രകടനം തന്നെയാണ്. സീസണിൽ അവർക്ക് ഒട്ടേറെ ഫോം ബാറ്റ്‌സ്മന്മാർ, ബൗളർമാരെ ലഭിച്ചു. ഓപ്പണിങ്ങിൽ ഗെയ്ക്ഗ്വാദ്, ഫാഫ് സഖ്യം ഗംഭീരമായ പ്രകടനത്താൽ അവരെ ചാമ്പ്യന്മാരാക്കി എന്നത് നാം മറക്കരുത്. കൂടാതെ ഈ സീസണിൽ ധോണിയുടെ നായകത്വം മാത്രമല്ല ചെന്നൈയെ ജയിപ്പിച്ചത്. വരുന്ന സീസണിൽ ചെന്നൈ ടീം ധോണിയെ നിലനിർത്തുമോ എന്നത് അദ്ദേഹത്തിന്റെ തീരുമാനം കൂടി അനുസരിച്ചാകും. ഞാൻ ഗെയ്ക്ഗ്വാദ്, ഫാഫ് ഡൂപ്ലസ്സിസ്, ജഡേജ എന്നിവരെ ചെന്നൈ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ഗംഭീർ അഭിപ്രായം പറഞ്ഞു.

Scroll to Top