അടുത്ത സീസണിൽ അത്ഭുതങ്ങൾ നടന്നാൽ അങ്ങനെ സംഭവിക്കും :മനസ്സുതുറന്ന് രോഹിത്

malinga bcci

ഐപിൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീം കിരീടം നേടി കയ്യടികൾ നെടുമ്പോൾ എല്ലാവരിലും ഇത്തവണ പൂർണ്ണ നിരാശകൾ മാത്രം സമ്മാനിച്ചത് രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസ് ടീമാണ്. ഐപിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമായിട്ടുള്ള മുംബൈക്ക് അവരുടെ പ്രതീക്ഷക്കൊത്ത പ്രകടനം നിലനിർത്തുവാനായി സാധിച്ചില്ല.

സീസണിൽ അഞ്ചാം സ്ഥാനത്ത് എത്തിയ മുംബൈ ടീം 2019,2020 വർഷങ്ങളിലെ കിരീടനേട്ടത്തിനു പിന്നാലെ ഹാട്രിക്ക് കിരീടവും ലക്ഷ്യം വെച്ചാണ് കളിക്കാൻ എത്തിയത്. നെറ്റ് റൺ റേറ്റിൽ കൊൽക്കത്ത മുൻപിൽ തോൽവി സമ്മതിച്ച മുംബൈ ടീമിന് ഇത്തവണ പ്ലേഓഫിലേക്ക് എത്താനും സാധിച്ചില്ല. വരുന്ന മെഗാ താരലേലത്തിൽ ഏതൊക്കെ പ്രമുഖ താരങ്ങളെ മുംബൈ ഇന്ത്യൻ ടീം അവർ സ്‌ക്വാഡിൽ നിലനിർത്തുമെന്നതാണ് പ്രധാന ചോദ്യം.

ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ ടീം സ്റ്റാർ ഓപ്പണറുമായ രോഹിത് ശർമ്മ ഇക്കാര്യത്തിൽ മുംബൈയുടെ പ്ലാൻ എപ്രകാരമാകുമെന്ന് കൂടി തുറന്ന് പറയുകയാണ് ഇപ്പോൾ.ആദ്യമായിട്ടാണ് വരുന്ന സീസണുകളിലെ മുംബൈ ടീം ഘടന എപ്രകാരമാകുമെന്നുള്ള ഒരു അഭിപ്രായം രോഹിത് വിശദമാക്കുന്നത്. “വരുന്ന സീസൺ മുന്നോടിയായി മെഗാ ലേലം നടക്കുമെന്നത് നമുക്ക് എല്ലാം അറിയാം. ലേലത്തിന് മുന്നോടിയായുള്ള ചില കാര്യങ്ങളിൽ വ്യക്തത ഇനിയും വരാനുണ്ട്. എങ്കിലും എന്തെങ്കിലും ഒക്കെ അത്ഭുതങ്ങൾ സംഭവിച്ചാല്‍ മാത്രമേ നിങ്ങൾക്ക് എല്ലാം ഇതേ പോലെ ഒരു മുംബൈ ഇന്ത്യൻസ് ടീമിനെ തന്നെ കാണാനായി സാധിക്കൂ.വരുന്ന ഐപിൽ സീസണിൽ എന്താകും നടക്കുക എന്നത് പറയുവാൻ ഇപ്പോൾ കഴിയില്ല. കൂടാതെ ഇനി വരുന്ന ആഴ്ചകളിൽ മാത്രമേ ഇക്കാര്യം പറയാൻ കഴിയുകയുള്ളൂ “രോഹിത് ശര്‍മ്മ പറഞ്ഞു

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.

“നിങ്ങൾ ഈ സീസണിൽ കാണുന്നത് പോലെയുള്ള ഇതേ താരങ്ങളെ അടുത്ത സീസണിൽ കൂടി കാണുക എന്നത് വിഷമകരമാണ്.അതേസമയം മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാവി കൂടി മുന്നിൽ കണ്ടുള്ള തീരുമാനങ്ങളാകും പുറത്തേക്ക് വരിക.ഇത്രയും മികച്ച അനേകം താരങ്ങളെ സ്‌ക്വാഡിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ” രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.

Scroll to Top