ക്രിക്കറ്റ് പ്രേമികൾ എല്ലാം ഇപ്പോൾ ടി :20 ലോകകപ്പ് ആവേശത്തിലാണ് എങ്കിലും വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം മോശം പ്രകടനം എല്ലാ ആരാധകരിലും നിരാശകൾ മാത്രമാണ് സമ്മാനിച്ചത്. പാകിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകൾക്ക് മുൻപിൽ ഇന്ത്യൻ ടീം തോറ്റ രീതിയും ഒപ്പം ഇനി സൂപ്പർ 12 റൗണ്ടിൽ നിന്നും സെമി ഫൈനലിലേക്ക് യോഗ്യത നേടുമോ എന്ന ആശങ്കയും എല്ലാം തന്നെ ഒരു ഇന്ത്യൻ ആരാധകനും പ്രതീക്ഷിച്ചില്ല. ഇത്തവണ കിരീടം നേടുമെന്ന് എല്ലാവരും തന്നെ ഉറച്ച് വിശ്വസിച്ച ഇന്ത്യൻ ടീമിന് ഇനി സെമി ഫൈനൽ പ്രവേശനം നേടാണമെങ്കിൽ ഇന്ന് നടക്കുന്ന അഫ്‌ഘാൻ :കിവീസ് പോരാട്ടത്തിൽ മുഹമ്മദ് നബിയുടെ ടീമും ജയിക്കണം.ന്യൂസിലാൻഡ് ടീം മത്സരം ജയിച്ചാൽ നമീബിയക്ക് എതിരായ കളി കളിച്ച ശേഷം ഇന്ത്യക്ക് തിരികെ വീണ്ടും നാട്ടിലേക്ക് മടങ്ങാം.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 2 മത്സരങ്ങളിൽ നേരിട്ട രണ്ട് വമ്പൻ തോൽവികൾ ഇന്ത്യൻ ടീമിന് നിരാശയും വിമർശനവുമാണ് നൽകുന്നത്.
എന്നാൽ രണ്ടാം ഗ്രൂപ്പിൽ പാകിസ്ഥാൻ ടീമിനോപ്പം ഇന്ത്യയും സെമി ഫൈനൽ കളിയ്ക്കാൻ എത്തണമെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷോയിബ് അക്തറിന്‍റെ അഭിപ്രായം. ഇന്ത്യൻ ടീം ഫൈനലിൽ കളിക്കുന്നത് കാണുവാൻ തനിക്ക് അടക്കം പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് ആഗ്രഹമുണ്ടെന്നും അക്തർ അഭിപ്രായപെട്ടു. “വളരെ ഏറെ ആഗ്രഹം ഇന്ത്യൻ ടീം ഫൈനലിലേക്ക് എത്തുന്നത് കാണുവാനാണ്. എങ്കിൽ മാത്രമേ ഫൈനലിൽ പാകിസ്ഥാൻ ടീമിന് ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കൂ. ഇന്ത്യ :പാകിസ്ഥാൻ ഫൈനൽ വീണ്ടും സംഭവിച്ചാൽ അത് ലോകകപ്പിനും ക്രിക്കറ്റിനും ഗുണകരമാണ് “അക്തർ ചൂണ്ടികാട്ടി
“ആദ്യത്തെ 2മത്സരങ്ങൾ തോറ്റത്തോടെ ഇന്ത്യൻ ടീമിന്റെ എല്ലാ പ്രതീക്ഷകളും സാധ്യകളും അവസാനിച്ചുവെന്ന് നമുക്ക് പറയാൻ സാധിക്കില്ല. കൂടാതെ ഇന്ത്യൻ ടീമിനെ നമുക്ക് ഒരിക്കലും തന്നെ കുറ്റം പറയാനും സാധിക്കില്ല. അവർക്ക് എന്നും തിരിച്ചുവരുവാനുള്ള മികവുണ്ട്. ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നത് ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ ഫൈനലിൽ ഒരു തവണ കൂടി കളിക്കാനാണ്.”അക്തർ അഭിപ്രായം വ്യക്തമാക്കി