റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 29 റണ്‍സിനു പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 115 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ റിയാന്‍ പരാഗാണ് കളിയിലെ താരം. കൂടാതെ നാല് ക്യാച്ചും താരം സ്വന്തമാക്കി.
മികച്ച വിജയം എന്നാണ് മത്സര ശേഷം സഞ്ചു സാംസണ്‍ വിശേഷിപ്പിച്ചത്. റിയാന്‍ പരാഗിനെ 3-4 വര്‍ഷമായി പിന്തുണക്കുന്നുണ്ടെന്നും ഇന്ന് അവന്‍ ലോകത്തിനു മുന്നില്‍ കാഴ്ച്ചവച്ചു എന്നും സഞ്ചു സാംസണ്‍ യുവ താരത്തെ പ്രശംസിച്ചു.
”ഞങ്ങൾക്ക് 10-15 റൺസ് കുറവാണെന്ന് ഞാൻ കരുതി. ഈ പിച്ചില്‍ 150-160 നല്ല ടോട്ടൽ ആകുമായിരുന്നു. ഞങ്ങളുടെ ടെയില്‍ എന്‍ഡ് ബാറ്റിംഗിലൂടെ മത്സരങ്ങൾ ജയിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്ന ഒന്നായിരുന്നു അത്. ഏതാണ്ട് എല്ലാവരും മാച്ച് വിന്നിംഗ് പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. ”
‘രണ്ടാം ഇന്നിംഗ്‌സിന് തൊട്ടുമുമ്പ് ഞങ്ങൾ നടത്തിയ സംസാരത്തെ പറ്റിയും സഞ്ചു വെളിപ്പെടുത്തി. ” 200 റണ്‍സ് പിന്തുടരുമ്പോൾ ബാറ്റര്‍ക്ക് ഒരു ഗിയർ മാത്രമേ ഉള്ളൂ എന്നതാണ്. എന്നാൽ 150 പോലുള്ള അത്തരം ടോട്ടലുകൾക്ക്, പ്രഷര്‍ ചെലുത്തി ഗീയര്‍ മാറ്റിക്കാന്‍ കഴിയണം
ടൂര്‍ണമെന്‍റിലെ ഡ്രസ്സിംഗ് റൂം അന്തരീക്ഷം വളരെ പ്രധാനമാണ് എന്ന് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു. ”വിക്കറ്റിനും എതിരാളിക്കും അനുസൃതമായി ഞങ്ങൾ രണ്ട് മാറ്റങ്ങൾ വരുത്തി, പക്ഷേ അതുപോലെ തന്നെ താരങ്ങളോടുള്ള വിശിദീകരണവും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ഡാരിൽ മിച്ചലിന്റെ ഒരു ഓവർ ഞങ്ങൾക്ക് ആവശ്യമായി വന്നതിനാലാണ് ഞങ്ങള്‍ കരുണ്‍ നായരെ മാറ്റിയത്. അദ്ദേഹത്തിനു ഇക്കാര്യം മനസ്സിലാവുകയും ചെയ്തു. ” സഞ്ചു പറഞ്ഞു നിര്‍ത്തി.