ആദ്യം വാക്പോര്, പിന്നീട് കൈ കൊടുക്കാന്‍ വിസ്സമതിച്ചു ഹര്‍ഷല്‍ പട്ടേല്‍

Harshal patel vs riyan parag scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ 29 റണ്‍സിനായിരുന്നു സഞ്ചു സാംസണിന്‍റെ ടീമിനു വിജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 115 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ദ്ധസെഞ്ചുറിയും 4 ക്യാച്ചും നേടിയ പരാഗാണ് മത്സരത്തിലെ താരം.

രാജസ്ഥാന്‍റെ വിജയത്തിനിടയിലും ക്രിക്കറ്റ് സ്പിരിറ്റിനു മോശമായ രീതിയിലുള്ള പെരുമാറ്റം ഉണ്ടായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ രണ്ട് സിക്സ് അടക്കം 18 റണ്ണാണ് റിയാന്‍ പരാഗ് നേടിയത്. അവസാന പന്തില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത ശേഷം മടങ്ങിയ റിയാന്‍ പരാഗുമായി ഹര്‍ഷല്‍ പട്ടേല്‍ വാക്കേറ്റം നടത്തുകയായിരുന്നു.

പ്രശ്നം അവിടെയും അവസാനിച്ചില്ലാ. മത്സരത്തിനു ശേഷം കൈകൊടുത്ത് മടങ്ങുന്നതിനിടെ പരാഗിനെ കൈ കൊടുക്കാതെ ഹര്‍ഷല്‍ പട്ടേല്‍ തന്‍റെ ദേഷ്യം അവസാനിച്ചിട്ടില്ലാ എന്ന് പറഞ്ഞു. അതേ സമയം ദേഷ്യം മറന്ന് റിയാന്‍ പരാഗ് ചെന്നെങ്കിലും ഇതൊന്നും വകവെയ്ക്കാതെ ഹര്‍ഷല്‍ പട്ടേല്‍ മുന്നോട്ട് പോവുകയായിരുന്നു.

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.

രാജസ്ഥാന്‍ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനു കടുത്ത വിമര്‍ശനങ്ങള്‍ കേട്ട താരമായിരുന്നു പരാഗ്. എന്നാല്‍ ഇപ്പോഴിതാ തകര്‍പ്പന്‍ സെഞ്ചുറിയും ഫീല്‍ഡിങ്ങ് പ്രകടനവുമായി മറുപടി പറയുകയാണ് അസം താരം.

Scroll to Top