തുടകൊണ്ട് ക്യാച്ച് പൂര്‍ത്തിയാക്കി ശിഖാര്‍ ധവാന്‍. ഒടുവില്‍ തുടയില്‍ അടിച്ച് സെലിബ്രേഷന്‍. കിടന്നുകൊണ്ട് സാക്ഷിയായി വാഷിങ്ങ്ടണ്‍

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. 69 റണ്‍സ് എടുക്കുന്നതിനിടെ ബംഗ്ലാദേശിന്‍റെ 6 വിക്കറ്റ് നഷ്ടമായി. ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച സംഭവിക്കുകയായിരുന്നു.

അതേ സമയം മത്സരത്തിന്റെ 17ാമത്തെ ഓവറില്‍ രസകരമായ സംഭവം അരങ്ങേറി. വാഷിങ്ങ്ടണ്‍ സുന്ദറിന്റെ അവസാന പന്തില്‍ സ്വീപ് ചെയ്ത് ഷാക്കീബിനു ടൈമിംഗ് തെറ്റി. ഉയര്‍ന്നു പൊങ്ങിയ പന്തിനായി സ്ലിപ്പിൽ ഉണ്ടായിരുന്ന ധവാനും സിറാജും ക്യാച്ചിന് വേണ്ടി ഓടി.

ധവാൻ ക്യാച്ചിനായി തന്റെ കൈകൾ നീട്ടി. തന്റെ കൈകളിലൂടെ ബോൾ നിലത്തേക്ക് എന്ന് കരുതിയെങ്കിലും തന്‍റെ തുടകള്‍ വെച്ച് ഇന്ത്യന്‍ ഓപ്പണര്‍ പിടിച്ചു നിര്‍ത്തി ക്യാച്ച് പൂര്‍ത്തിയാക്കി.

പതിവുപോലെ ശിഖാര്‍ ധവാന്‍ തന്‍റെ ട്രേഡ് മാര്‍ക്ക് സെലിബ്രേഷന്‍ പുറത്തെടുത്തു. ഇതേ സമയം ബോളറായ വാഷിങ്ങ്ടണ്‍ കിടന്നുകൊണ്ടാണ് ഇതെല്ലാം കണ്ടെത്