കാര്യവട്ടത്ത് രോഹിത് – ഗില്‍ ഷോ. ഒരോവറില്‍ പിറന്നത് 23 റണ്‍സ്

ശ്രീലങ്കന്‍ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 49 പന്തില്‍ 2 ഫോറും 3 സിക്സുമായി 42 റണ്‍ നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്.

മത്സരത്തില്‍ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഞ്ചോവറില്‍ 19 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലഹിരു കുമാര എറിഞ്ഞ ആറാം ഓവറില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 23 റണ്‍സ് അടിച്ചെടുത്തു.

ആദ്യ പന്തില്‍ സിക്സടിച്ച രോഹിത് ശര്‍മ്മ, രണ്ടാം പന്തില്‍ സ്ട്രൈക്ക് കൈമാറി. അവസാനത്തെ 4 പന്തുകളില്‍ ഒന്നൊന്നായി ശുഭ്മാന്‍ ഗില്‍ ബൗണ്ടറി കണ്ടെത്തി. ഇതോടെ 6 ഓവറില്‍ 42 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

Previous articleകേരള മണ്ണിലെ പോരാട്ടത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍
Next articleവിരാട് കോഹ്ലിയെ പുറത്താക്കാന്‍ സുവര്‍ണാവസരം. അശ്രദ്ധയോടെ ലങ്കന്‍ കീപ്പര്‍