മറ്റുള്ള ടീമുകൾക്ക് അത് സാധിച്ചില്ല, പക്ഷേ ഇന്ത്യയ്ക്ക് സാധിച്ചു. ചാമ്പ്യൻസ് ട്രോഫി വിജയിക്കാനുള്ള കാരണം പറഞ്ഞ് കോഹ്ലി.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ വ്യക്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. മറ്റുള്ള ടീമുകളെക്കാൾ മികച്ച രീതിയിൽ ദുബായിലെ സാഹചര്യങ്ങൾ മനസ്സിലാക്കി കളിച്ചതാണ് ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ സഹായകരമായി മാറിയത് എന്ന വിരാട് കോഹ്ലി പറയുകയുണ്ടായി.

ഫൈനൽ മത്സരത്തിൽ 4 വിക്കറ്റുകൾക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു ഇന്ത്യയുടെ വിജയം. ഇതിന് മുൻപ് ഓസ്ട്രേലിയയും ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് കോഹ്ലി ഇപ്പോൾ രംഗത്തെത്തിയത്.

ഒരു ടീം എന്ന നിലയിൽ മുഴുവൻ താരങ്ങൾക്കും മികവ് പുലർത്താൻ സാധിച്ചത് ടൂർണമെന്റിൽ തങ്ങളെ സഹായിച്ചു എന്നായിരുന്നു കോഹ്ലി വ്യക്തമാക്കിയത്. “മറ്റുള്ള ടീമുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് ദുബായിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് കളിക്കാനും സാധിച്ചു. ഇക്കാരണം കൊണ്ടാണ് ഞങ്ങൾക്ക് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ വലിയ വിജയം സ്വന്തമാക്കാൻ സാധിച്ചത്.”- ഒരു പ്രമുഖ വാർത്താമാധ്യമത്തിനോട് കോഹ്ലി പറയുകയുണ്ടായി.

ടീമിലെ താരങ്ങളൊക്കെയും മുൻപുണ്ടായ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുൻപോട്ടു വരികയായിരുന്നു എന്നും കോഹ്ലി കൂട്ടിച്ചേർത്തു. “മുൻപ് 2013ൽ ഞങ്ങൾക്ക് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ശേഷം 2017ൽ ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഞങ്ങൾ പരാജയം നേരിട്ടു. ഈ ടൂർണമെന്റിലും ഞങ്ങൾക്ക് വിജയം നേടണമായിരുന്നു അതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം.”- വിരാട് കോഹ്ലി കൂട്ടിച്ചേർത്തു. വ്യത്യസ്തമായ മത്സരങ്ങളിൽ വ്യത്യസ്ത താരങ്ങൾ മികവ് പുലർത്തിയത് ടീമിന് ഗുണം ചെയ്തു എന്നും കോഹ്ലി പറയുകയുണ്ടായി.

“ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വ്യത്യസ്തമായ താരങ്ങളാണ് സംഭാവന നൽകിയത്. മുൻപ് ചില സാഹചര്യങ്ങളിൽ ഞങ്ങൾക്ക് നിർണായക സമയത്ത് മികവ് പുലർത്താനോ കാര്യങ്ങൾ മുതലാക്കാനോ സാധിച്ചിരുന്നില്ല. പക്ഷേ ഞങ്ങൾ പിഴവുകളിൽ നിന്ന് പഠിക്കുകയും അനുഭവസമ്പത്ത് നേടിയെടുക്കുകയും ചെയ്തു. അതാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ പുലർത്തിയത്.”- കോഹ്ലി പറഞ്ഞുവയ്ക്കുന്നു നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പ്രധാന താരമാണ് കോഹ്ലി 2025 ഐപിഎല്ലിൽ 21 കോടി രൂപയ്ക്ക് ആയിരുന്നു കോഹ്ലിയെ ബാംഗ്ലൂർ നിലനിർത്തിയത്.

Previous article“ഷമി ലോക നിലവാരമുള്ള ബോളർ. നേരിടാൻ പ്രയാസമാണ്”- ഓസീസ് യുവതാരം പറയുന്നു.