ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഒട്ടനവധി നിരവധി റെക്കോർഡുകളാണ് താരത്തിൻ്റെ പേരിലുള്ളത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് വിരാട് കോഹ്ലിയെ ലോകം കണക്കാക്കുന്നത്.
മൂന്നു ഫോർമാറ്റുകളിൽ ആയി 200ലധികം മാച്ചുകളിൽ താരം ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഐസിസി ക്രിക്കറ്റ് ട്വൻറി 20 വേൾഡ് കപ്പിൽ രണ്ടു തവണ മാൻ ഓഫ് ദ ടൂർണമെൻറ് ആയും താരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും വേഗത്തിൽ 23000 അന്താരാഷ്ട്ര റണ്ണുകൾ നേടിയ റെക്കോർഡും താരത്തിൻ്റെ പേരിലാണ്. 2008ൽ അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യ നേടുമ്പോൾ ടീമിനെ നയിച്ചതും വിരാട് കോഹ്ലി ആയിരുന്നു.
വിരാട് കോലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ നിരവധി റെക്കോർഡുകൾ ആണ് കരസ്ഥമാക്കിയിട്ടുള്ളത്. പ്രഥമ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം ഇന്ത്യയെ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻറെ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കാൻ ഒരുങ്ങുകയാണ് താരം.
100 ടെസ്റ്റുകൾ കളിക്കും എന്ന് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നും, ദൈവങ്ങൾ ദയ ഉള്ളവരാണെന്നും വിരാട് കോഹ്‌ലി പറയുന്നു. തൻറെ ഫിറ്റ്നസ് നല്ല രീതിയിൽ നോക്കുവാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. നൂറാമത്തെ മത്സരത്തിന് ഒരുങ്ങുമ്പോൾ തൻറെ കുടുംബത്തിനും, പരിശീലകർക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരം.