സീസണിലെ രണ്ടാമത്തെ കിക്കൊഫിന് ഒരുങ്ങി ഐ-ലീഗ്.നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഇന്ന് കളത്തിൽ ഇറങ്ങും.

കോവിഡ് മൂലം തടസ്സപ്പെട്ട ഐലീഗ് 2021-2022 സീസൺ ഇന്ന് പുനരാരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം എല്ലാ ടീം ക്യാമ്പിലും കോവിഡ് പകർന്നു പിടിച്ചതോടെ ആണ് ഐലീഗ് നിർത്തിവച്ചത്. കഴിഞ്ഞ ഡിസംബർ 26 ന് ആയിരുന്നു ലീഗിൻറെ കിക്കോഫ്.

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്ന ലീഗിൽ ആദ്യപോരാട്ടത്തിൽ പുതുമുഖങ്ങളായ ശ്രീനിധി ഡെക്കാൻ ട്രാവു എഫ്സിയെ നേരിടും.ബംഗാളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

270208541 680939473288617 8761790058564813485 n

കേരളത്തിൻ്റെ പ്രതിനിധികൾ ആയ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ ഗോകുലം എഫ്സി നേറോക്ക എഫ്സിയെ നേരിടും.രാത്രി നടക്കുന്ന മത്സരം മൊഹമ്മദും ഐസോൾ എഫ്സിയും തമ്മിലാണ്.കല്യാണി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

269748762 1299430150530884 1827872985225694262 n 1

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം മത്സരം പുനരാരംഭിക്കുമ്പോൾ കഴിഞ്ഞ സീസണിൽ അപ്രതീക്ഷിത കിരീടത്തിലേക്ക് കുതിച്ച ഗോകുലം ഇക്കുറിയും അത് ആവർത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കോവിഡിൻ്റെ ഇടവേളക്കു മുമ്പ് സീസണിലെ ആദ്യ മത്സരത്തിൽ ശക്തരായ ചർച്ചിൽ ബ്രദേഴ്സിനെ ഗോകുലം തോൽപ്പിച്ചിരുന്നു.

274247256 1618588875160430 4111462679152626196 n