വീരാട് കോഹ്ലി ചെയ്തത് തെറ്റ്. കനത്ത ശിക്ഷ നല്‍കണം

സൗത്താഫ്രിക്കക്ക്‌ എതിരായ കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റിൽ നാടകീയമായ അനേകം സംഭവങ്ങൾ അരങ്ങേറിയിരുന്നു. മൂന്നാം ദിനം ഇന്ത്യൻ ഇന്നിങ്സ് വെറും 198 റൺസിൽ അവസാനിച്ചെങ്കിലും തന്നെ വെടിക്കെട്ട് പ്രകടനവുമായി സെഞ്ച്വറി നേടിയ റിഷാബ് പന്ത് ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ നേടി. റിഷാബ് പന്ത് പുറത്താകാതെ നേടിയ 100 റൺസ്‌ ബലത്തിലാണ് സൗത്താഫ്രിക്കക്ക്‌ മുൻപിൽ ടീം 212 റൺസ്‌ വിജയലക്ഷ്യം വെച്ചത്.

മൂന്നാം ദിനം സൗത്താഫ്രിക്കയുടെ രണ്ടാമത്തെ ഇന്നിംഗ്സിൽ ക്യാപ്റ്റൻ ഡീൻ എൽഗർ ഒരു റിവ്യൂ അതിജീവിച്ച രീതിയും ഈ ഒരു ബോളിൽ മൂന്നാം അമ്പയർ ഡീആർഎസ്‌ തീരുമാനവുമാണ് വിവാദമായി മാറി കഴിഞ്ഞത്.അശ്വിന്റെ ഓവറിൽ ഓൺ ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചതായ ഒരു എൽബിഡബ്ല്യൂ തേർഡ് അമ്പയറിലേക്ക് റിവ്യൂ ചെയ്യാൻ എൽഗർ തീരുമാനിച്ചതും പിന്നീട് എല്ലാവരെയും ഞെട്ടിച്ചു ബോള്‍ സ്റ്റംപില്‍ ഹിറ്റ് ചെയ്യുന്നില്ലാ എന്നും ടിവി റിപ്ലെകളിൽ കാണിച്ചതുമാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ഈ മൂന്നാം അമ്പയർ തീരുമാനത്തിനോട് വളരെ അധികം ദേഷ്യത്തോടെയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ താരങ്ങൾ പ്രതികരിച്ചത്. ഇതിന് എതിരെയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ തന്റെ വിമർശനം ഉന്നയിക്കുന്നത്.മൂന്നാം ദിനം മോശം പെരുമാറ്റം കാണിച്ച വിരാട് കോഹ്ലിക്ക് ഐസിസി ശിക്ഷ നൽകണം എന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ അഭിപ്രായം.

” ഇത്തരം സമയങ്ങളിൽ നിരാശപ്പെടുക എന്നത് തികച്ചും ശരിയാണ്.എങ്കിലും ഇങ്ങനെ കാണിക്കാൻ പാടില്ല. എനിക്ക് ഉറപ്പ് ഉണ്ട് ഐസിസി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എടുക്കും. വീരാട് കോഹ്ലി പിഴയൊടുക്കണം, സസ്‌പെൻഡ് ചെയ്യണം “മൈക്കൽ വോൺ നിരീക്ഷിച്ചു.

അതേസമയം ഇന്നലെ ഈ ബോളിന് ശേഷം സ്റ്റംപ് മൈക്കിനടുത്ത് എത്തി മൂന്നാം അമ്പയറെ സഹായിച്ച മാച്ച് ബ്രോഡ്ക്യാസ്റ്റിനെതിരെ വിമര്‍ശനത്തിന് എല്ലാം തുടക്കമിട്ടത് അശ്വിനാണ്. വിജയിക്കാൻ വേറെ നല്ല വഴി നമ്മൾ കണ്ടെത്തണമെന്നായിരുന്നു അശ്വിന്റെ വാക്കുകൾ. അധികം വൈകാതെ ഇന്ത്യന്‍ ക്യാപ്റ്റനും എത്തി. തീരുമാനം എടുത്ത ഡിആര്‍എസിനന് ഒരു വെല്‍ഡണും കൂടി കോഹ്ലി നല്‍കി.രൂക്ഷമായ ഭാഷയിലാണ് കോഹ്ലി പ്രതികരിച്ചത്.