പഞ്ചാബിനെതിരെ നിറംമങ്ങി സഞ്ജു. 14 പന്തുകളിൽ 18 റൺസ് നേടി പുറത്ത്.

sanju vs punjab

രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തകർപ്പൻ പ്രകടനങ്ങളുമായി തിളങ്ങിയ സഞ്ജു സാംസണ് മികച്ച തുടക്കം തന്നെയായിരുന്നു മത്സരത്തിലും ലഭിച്ചത്.

എന്നാൽ റബാഡയുടെ സ്ലോ ആയി വന്ന പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ വന്ന സഞ്ജു മത്സരത്തിൽ എൽബിഡബ്ലിയു ആയി പുറത്താവുകയായിരുന്നു. മത്സരത്തിൽ 14 പന്തുകൾ നേരിട്ട സഞ്ജു കേവലം 18 റൺസ് മാത്രമാണ് നേടിയത്. ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പെട്ടു.

മത്സരത്തിൽ രാജസ്ഥാന്റെ ഇന്നിങ്സിൽ മൂന്നാമനായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. തനുഷ് കൊട്ടിയൻ പുറത്തായ ശേഷമെത്തിയ സഞ്ജു ആദ്യ പന്തുകളിൽ വളരെ കരുതലോടെയാണ് നേരിട്ടത്. ശേഷം പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ ലിവിങ്സ്റ്റനെതിരെ സിക്സർ നേടിയാണ് സഞ്ജു തന്റെ ആക്രമണം ആരംഭിച്ചത്.

തൊട്ടുപിന്നാലെ ഓവറിലെ നാലാം പന്തിൽ ഒരു ബൗണ്ടറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. ഇതോടെ സഞ്ജു ഈ മത്സരത്തിലും മികവ് പുലർത്തുമെന്ന സൂചന ലഭിച്ചു. പക്ഷേ മത്സരത്തിലെ പതിനാലാം ഓവറിൽ റബാഡയുടെ പന്തിൽ സഞ്ജു വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു.

റബാഡയുടെ സ്ലോ ആയി വന്ന പന്തിന്റെ ബൗൺസ് നിർണയിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടു. പന്തിൽ ഒരു പുൾ ഷോട്ട് കളിച്ചെങ്കിലും അത് കൃത്യമായി കണക്ട് ചെയ്യാൻ സഞ്ജുവിന് സാധിച്ചില്ല. ഇതോടെ സഞ്ജു വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു. ആദ്യ ദൃഷ്ടിയിൽ തന്നെ അമ്പയർ ഇത് ഔട്ട് വിളിച്ചു. എന്നാൽ രാജസ്ഥാൻ നായകൻ റിവ്യൂ തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ റിപ്ലൈയിൽ പന്ത് കൃത്യമായി സ്റ്റമ്പിൽ കൊള്ളുന്നത് വ്യക്തമായി. ഇതോടെ സഞ്ജു പുറത്തായി. 14 പന്തുകളിൽ 18 റൺസാണ് സഞ്ജു മത്സരത്തിൽ നേടിയത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് രാജസ്ഥാനായി തങ്ങളുടെ ബോളർമാർ പുറത്തെടുത്തത്. പഞ്ചാബിന്റെ മുൻനിര ബാറ്റർമാരെ കൃത്യമായി പിടിച്ചു കെട്ടാൻ രാജസ്ഥാന് സാധിച്ചു. പഞ്ചാബ് നിരയിൽ 16 പന്തുകളിൽ 31 റൺസ് നേടിയ ആഷുടോഷ് ശർമയാണ് ടോപ് സ്കോറർ. ജിതേഷ് ശർമ 24 പന്തുകളിൽ 29 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ മറ്റു ബാറ്റർമാർക്ക് മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. ഇങ്ങനെ പഞ്ചാബിന്റെ ഇന്നിംഗ്സ് നിശ്ചിത 20 ഓവറുകളിൽ 147 റൺസിൽ അവസാനിക്കുകയായിരുന്നു.

Scroll to Top