കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

het 2024

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ ത്രില്ലർ മത്സരത്തിൽ 3 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് വെടിക്കെട്ട് ബാറ്റർ ഹെറ്റ്മയർ ആയിരുന്നു.

മത്സരത്തിന്റെ അവസാന ഓവറുകളിൽ വമ്പൻ വെടിക്കെട്ട് തീർത്തണ് ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ 10 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 27 റൺസാണ് ഹെറ്റ്മയർ നേടിയത്. രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണ്ണായകമായ വിജയം തന്നെയാണ് പഞ്ചാബിനെതിരെ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് രാജസ്ഥാന് ബോളർമാർ നൽകിയത്. പഞ്ചാബ് കിംഗ്സിന്റെ മുൻനിരയെ പൂർണ്ണമായും എറിഞ്ഞിടാൻ രാജസ്ഥാന്റെ ബോളർമാർക്ക് സാധിച്ചു.

കേശവ് മഹാരാജും ആവേഷ് ഖാനും ബോളിങ്ങിൽ മികവ് പുലർത്തിയപ്പോൾ രാജസ്ഥാൻ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. പഞ്ചാബിന്റെ ഇന്നിംഗ്സിൽ മികവാർന്ന പ്രകടനം പുറത്തെടുത്തത് മധ്യനിര ബാറ്റർ ജിതേഷ് ശർമയാണ്. 24 പന്തുകൾ നേരിട്ട ജിതേഷ് 29 റൺസ് മത്സരത്തിൽ നേടി.

ശേഷം അവസാന ഓവറുകളിൽ 16 പന്തുകളിൽ 31 നേടിയ ആഷുടോഷ് ശർമയും അടിച്ചു തകർത്തതോടെ പഞ്ചാബ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് പഞ്ചാബ് നേടിയത്. രാജസ്ഥാനായി 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ആവേഷ് ഖാനും കേശവ് മഹാരാജും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണറായി എത്തിയ തനുഷ് കൊട്ടിയൻ വളരെ പതിയെയാണ് ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോയത്. 31 പന്തുകൾ നേരിട്ട കൊട്ടിയൻ കേവലം 24 റൺസ് മാത്രമായിരുന്നു നേടിയത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

എന്നാൽ മറുവശത്ത് ജയസ്വാൾ അടിച്ചുതകർത്തത് രാജസ്ഥാന് രക്ഷയായി. 28 പന്തുകൾ നേരിട്ട ജയസ്വാൾ 39 റൺസ് മത്സരത്തിൽ നേടി. പിന്നാലെ റിയാൻ പരഗ് 18 പന്തുകളിൽ 23 റൺസുമായി മികച്ച ഒരു ക്യാമിയോ കളിക്കുകയുണ്ടായി. എന്നിരുന്നാലും അവസാന ഓവറുകളിൽ രാജസ്ഥാന് വമ്പനടികൾ ആവശ്യമായി വന്നു.

ഈ സമയത്ത് ഹെറ്റ്മയർ രാജസ്ഥാന്റെ രക്ഷകനായി എത്തുകയായിരുന്നു. മത്സരത്തിന്റെ 18ആം ഓവറിൽ ഒരു സിക്സറും ബൗണ്ടറിയും നേടി രാജസ്ഥാന്റെ വിജയലക്ഷ്യം കുറയ്ക്കാൻ ഹെറ്റ്മയർക്ക് സാധിച്ചു. അവസാന 2 ഓവറുകളിൽ 20 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്.

സാം കാരൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 10 റൺസ് സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചു. എന്നാൽ നിർണായകമായ 2 വിക്കറ്റുകൾ രാജസ്ഥാന് ഓവറിൽ നഷ്ടമായി. ഇതോടെ രാജസ്ഥാന്റെ അവസാന ഓവറിലെ വിജയലക്ഷ്യം 10 റൺസായി മാറി. 2 കിടിലൻ യോർക്കറോട് കൂടിയാണ് അർഷാദീപ് സിംഗ് അവസാന ഓവർ ആരംഭിച്ചത്. ഇതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം 4 പന്തുകളിൽ 10 റൺസായി മാറി.

പക്ഷേ അടുത്ത പന്തിൽ ഒരു തകർപ്പൻ സിക്സർ നേടി ഹെറ്റ്മയർ തിരിച്ചുവന്നു. തൊട്ടടുത്ത പന്തിൽ ഹെറ്റ്മയർ 2 റൺസും സ്വന്തമാക്കി. ശേഷം ഓവറിലെ അഞ്ചാം പന്തിൽ ഒരു സിക്സർ നേടി ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

Scroll to Top