ഹോട്ടലിൽ കോഹ്ലി നിരാശനായിരിക്കും : മുന്‍ താരം പറയുന്നു.

ഇന്ത്യ :സൗത്താഫ്രിക്ക ടെസ്റ്റ്‌ പരമ്പരക്ക്‌ സെഞ്ചൂറിയനിലെ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തോടെ തുടക്കം കുറിച്ചപ്പോൾ കയ്യടികൾ നേടുന്നത് സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുലാണ്. മറ്റൊരു ടെസ്റ്റ്‌ സെഞ്ച്വറി കൂടി കരസ്ഥമാക്കി തന്റെ മികവ് എന്തെന്ന് തെളിയിച്ച ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഒന്നാം ദിനം ടെസ്റ്റ്‌ കരിയറിലെ ഏഴാം സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. പേസും സ്വിങ്ങുമുള്ള പിച്ചിൽ ശക്തരായ സൗത്താഫ്രിക്കൻ ബൗളർമാരെ അനായാസം നേരിട്ട രാഹുൽ ചരിത്ര നേട്ടങ്ങളും കൂടി സ്വന്തം പേരിലാക്കി.രാഹുലിന്‍റെ സെഞ്ച്വറിയും അഗർവാൾ അർദ്ധ സെഞ്ച്വറിയും ഇന്ത്യൻ ക്യാമ്പിൽ ആശ്വാസമായി മാറിയപ്പോൾ നായകന്‍ വീരാട് കോഹ്ലി സെഞ്ചുറി ഇല്ലാതെ മടങ്ങി.

ഇക്കഴിഞ്ഞ രണ്ട് വർഷ കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാതെ വിഷമിക്കുന്ന നായകൻ വിരാട് കോഹ്ലി മനോഹര ഷോട്ടുകളിൽ കൂടി ഇന്നലെ മികച്ച ഫോമിലാണെന്ന് സൂചനകൾ നൽകി എങ്കിലും മോശം ഷോട്ടിൽ കൂടി കോഹ്ലി പുറത്തായി. ഓഫ് സ്റ്റമ്പിന് വളരെ വെളിയിൽ കൂടി പോയ ബോളിലാണ് വിരാട് കോഹ്ലി പുറത്തായത്.എല്ലാ ആരാധകരും കോഹ്ലിയിൽ നിന്നും ഒരു സെഞ്ച്വറിയാണ് പ്രതീക്ഷിച്ചതെങ്കിൽ പോലും താരം 35 റൺസിൽ വിക്കറ്റ് നഷ്ടമാക്കി.

ഇപ്പോൾ കോഹ്ലിയുടെ ഈ പുറത്താകൽ ഷോക്കായി മാറിയിരിക്കുകയാണെന്ന് പറയുകയാണ് മുൻ സൗത്താഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്‌.”കോഹ്ലിയുടെ പുറത്താകൽ നോക്കുക. അദ്ദേഹം വളരെ മികച്ച ടച്ചിലാണെന്ന് നാം എല്ലാം ചിന്തിച്ചു. നേരിട്ട എല്ലാ ബോളുകളെയും കോഹ്ലി അനായാസം നേരിട്ടു. മികച്ച രീതിയിൽ അദ്ദേഹത്തിന്‍റെ കാലുകൾ ഷോട്ട് കളിക്കുമ്പോൾ ചലിച്ചിരുന്നു. ഈ ഒരു ഷോട്ടിൽ നിരാശനായിരിക്കും കോഹ്ലി. അദ്ദേഹം ഹോട്ടലിൽ ഈ പുറത്താകലിന്‍റെ നിരാശയിലായിരിക്കും “മുൻ താരം പറഞ്ഞു.