ഒരു ക്യാപ്റ്റൻ എന്ന നിലയിലെ വിരാടിനെ മിസ്സ് ചെയ്യും, അയാളുടെ വിജയാഹ്ലാദങ്ങളും ആക്രോശങ്ങളും

T 20 ക്യാപ്റ്റനായ്‌ താങ്കളുടെ അവസാന മത്സരമല്ലെ, ബാറ്റിങ് ഓർഡറിൽ ഒരല്പം മുൻപ് ഇറങ്ങിക്കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട് മാച്ചിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങിൽ…
അതിനയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു

” വേൾഡ് കപ്പ്‌ പോലെയുള്ള മൽസരങ്ങളിൽ സൂര്യ യെ പോലുള്ള പുതു മുഖങ്ങൾക്കു എന്തെങ്കിലും ഒക്കെ ഓർത്തു വെക്കാൻ വേണ്ടേ…” ഹൃദയം കൊണ്ട് കേൾക്കേണ്ട വാക്കുകൾ.

അണിയറയിൽ ആരും എന്തും പറഞ്ഞു കൊള്ളട്ടെ, പക്ഷേ എന്നെ സംബന്ധിച്ചടുത്തോളം ,ഇതിൽ കൂടുതൽ ഒരു ക്യാപ്റ്റൻ എങ്ങിനെയാണ് തന്റെ ടീമിനെ ബാലൻസ് ചെയ്ത് കൊണ്ട് പോകേണ്ടത്…? ലോകകപ്പ് വിജയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഒരാളുടെ ക്യാപ്റ്റൻസീയെ വിലകുറച്ച് കാണാനാവുക..?

ഇന്ത്യൻ ക്യാപ്റ്റൻ എന്നതു ഒരു വല്ലാത്ത ചക്രവ്യൂഹത്തിൽ അകപ്പെടുന്ന പോലെ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
അങ്ങേയറ്റം ആത്മാർത്ഥമായി ടീമിന് വേണ്ടി നിലകൊണ്ടാലും , ഒരൊറ്റ പരാജയത്തിന്റെ പേരിൽ ഏറ്റവും മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരു തരം നന്ദിയില്ലായ്മ..അവസാനം അത് മാത്രം പ്രതിഫലമായി കിട്ടുന്ന ഒരു ജോലി തന്നെയാണ് അയാൾ ഇത്രയും നാളും ചെയ്തു കൊണ്ടിരുന്നത്…

വിജയ ശതമാനം കൊണ്ടും, ബാലികേറാമലയായ്‌ മുന്നിൽ ഉയർന്ന പല പരമ്പര വിജയങ്ങളിലെ എണ്ണം കൊണ്ടും അയാൾ ഒരുപാട് മുന്നിലായിരുന്നു.. പക്ഷേ കളിക്കുന്ന കളി എല്ലാം ജയിക്കണം എന്ന മറ്റുള്ളവരുടെ വാശിക്ക് മുൻപിൽ അയാൾക്ക് എപ്പോഴോ സ്വയം മടുത്തു തുടങ്ങിയിട്ടുണ്ടാവും..

തീർച്ചയായും ഒരു ക്യാപ്റ്റൻ എന്ന നിലയിലെ വിരാടിനെ മിസ്സ് ചെയ്യും, അയാളുടെ വിജയാഹ്ലാദങ്ങളും ആക്രോശങ്ങളും നിരാശകളും എല്ലാം മിസ്സ് ചെയ്യും, തന്റെ ടീമിലെ ഓരോ താരത്തിന്റെയും മോശം സമയങ്ങളിലും നല്ല സമയങ്ങളിലും അവർക്കൊപ്പം നിന്നുകൊണ്ടുള്ള ആ ചേർത്ത് പിടിക്കലുകൾ മിസ്സ് ചെയ്യും…

മിസ്സ് യൂ കോഹ്‌ലി

എഴുതിയത് – Maneesh Madhusudan