തകര്‍പ്പന്‍ ക്യാച്ചുമായി വീരാട് കോഹ്ലി ; കൈവിട്ടവര്‍ക്ക് മാതൃകയായി മുന്‍ ക്യാപ്റ്റന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ചു. രണ്ടാം ഓവറില്‍ തന്നെ യശ്വസി ജയ്സ്വാളിനെ പുറത്താക്കി ഡേവിഡ് വില്ലി ബാംഗ്ലൂരിനു മികച്ച തുടക്കം നല്‍കി. എന്നാല്‍ ജോസ് ബട്ട്ലറിനൊപ്പം ദേവ്ദത്ത് പടിക്കല്‍ ചേര്‍ന്നതോടെ രാജസ്ഥാന്‍ മുന്നോട്ട് നീങ്ങി.

ഇരുവരും ചേര്‍ന്ന് 70 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അതിനിടെ ബട്ട്ലറിനെ രണ്ട് തവണെയും ദേവ്ദത്ത് പഠിക്കലിനെ ഒരു തവണെയും ബാംഗ്ലൂര്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടിരുന്നു. ഇവര്‍ക്കെല്ലാം മാതൃകയായി മുന്‍ ബാംഗ്ലൂര്‍ താരം കൂടിയായ ദേവ്ദത്ത് പഠിക്കലിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് വീരാട് കോഹ്ലി പുറത്താക്കിയത്.

ഹര്‍ഷല്‍ പട്ടേലിന്‍റെ സ്ലോ ബോളില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച മലയാളി താരത്തിനു പിഴച്ചു. ഉയര്‍ന്നു പൊങ്ങിയ പന്ത് വളരെ കൃതൃയതോടെയാണ് വീരാട് കോഹ്ലി കൈപിടിയില്‍ ഒതുക്കിയത്. അതിനിടെ കോഹ്ലിയുടെ ക്യാച്ച് രണ്ട് മൂന്നു തവണ പരിശോധിച്ചതിനു ശേഷമാണ് തേര്‍ഡ് അംപയര്‍ നിതിന്‍ മേനോന്‍ ഔട്ട് വിധിച്ചത്.

RR playing XI:

Jos Buttler, Yashasvi Jaiswal, Devdutt Padikkal, Sanju Samson, Shimron Hetmyer, Riyan Parag, Ravichandran Ashwin, Navdeep Saini, Trent Boult, Prasidh Krishna, Yuzvendra Chahal.

RCB playing XI:

Faf du Plessis, Anuj Rawat, Virat Kohli, Dinesh Karthik, Sherfane Rutherford, Shahbaz Ahmed, Wanindu Hasaranga, David Willey, Harshal Patel, Akash Deep, Mohammed Siraj.

Previous articleപേടി സ്വപ്നമായി ഹസരങ്ക തുടരും. സിക്സിനു പിന്നാലെ സഞ്ചു സാംസണ്‍ പുറത്ത്.
Next articleതീപ്പൊരി സഞ്ചു ; കോഹ്ലിയെ തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ പുറത്താക്കി ക്യാപ്റ്റനും ചഹലും