തീപ്പൊരി സഞ്ചു ; കോഹ്ലിയെ തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ പുറത്താക്കി ക്യാപ്റ്റനും ചഹലും

Sanju samson run out virat kohli scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 170 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് ഫാഫ് ഡൂപ്ലെസിസും അനൂജ് റാവത്തും ചേര്‍ന്ന് 55 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ഇരുവരും പുറത്തായതോടെ ബാംഗ്ലൂരിന്‍റെ തകര്‍ച്ച ആരംഭിച്ചു. 9ാം ഓവറില്‍ വീരാട് കോഹ്ലിയുടേയും വില്ലിയേയും പുറത്തായതോടെ ബാംഗ്ലൂര്‍ 62 ന് 4 എന്ന നിലയിലായി. ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ സിംഗളിനായുള്ള ഒരു അവസരം ഉണ്ടായിരുന്നില്ലാ. ഡേവിഡ് വില്ലി വേണ്ട എന്ന് പറഞ്ഞെങ്കിലും വീരാട് കോഹ്ലി ഓടി തുടങ്ങിയിരുന്നു.

d7753943 a9bf 43a1 9c6d 1e3bc9b38d85

അതേ സമയം പന്തിനു പിന്നാലെ ഗ്ലൗസ് ഊരിയിട്ട് പോയ സഞ്ചു സാംസണ്‍ അധികം സമയം കളയാതെ തന്നെ ഓഫ് ബാലന്‍സില്‍ തന്നെ കൃത്യമായി പന്ത് ത്രോ ചെയ്ത് ചഹലിന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു. ചഹല്‍ സ്റ്റംപ് പിഴുതപ്പോള്‍ വീരാട് കോഹ്ലി ക്രീസില്‍ എത്തിയിരുന്നില്ലാ. ബാറ്റിംഗില്‍ പരാജയപ്പെട്ടുവെങ്കിലും വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച സഞ്ചുവിനെ വന്‍ പ്രശംസയാണ് കമന്‍റേറ്റര്‍മാര്‍ നല്‍കിയത്.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

RR playing XI:

Jos Buttler, Yashasvi Jaiswal, Devdutt Padikkal, Sanju Samson, Shimron Hetmyer, Riyan Parag, Ravichandran Ashwin, Navdeep Saini, Trent Boult, Prasidh Krishna, Yuzvendra Chahal.

RCB playing XI:

Faf du Plessis, Anuj Rawat, Virat Kohli, Dinesh Karthik, Sherfane Rutherford, Shahbaz Ahmed, Wanindu Hasaranga, David Willey, Harshal Patel, Akash Deep, Mohammed Siraj.

Scroll to Top