പുതിയ ടീമിൽ മാസ്സ് ബാറ്റിങ് പ്രകടനവുമായി ഉന്മുക്ത് ചന്ദ് :അർദ്ധസെഞ്ച്വറി ബാറ്റിങ് കാണാം

0
3

ക്രിക്കറ്റ്‌ ലോകത്ത് ഏറെക്കുറെ കഴിഞ്ഞ ദിവസങ്ങളിൽ തന്റെ അവിചാരിതമായ വിരമിക്കൽ പ്രഖ്യാപനത്തോടെ ഞെട്ടൽ സൃഷ്ടിച്ച താരമാണ് ഉന്മുക്‌ത് ചന്ദ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി വാഗ്ദാനം എന്ന് ഒരുവേള വിശേഷിപ്പിക്കപ്പെട്ട യുവ താരം തന്റെ ഇരുപത്തിയെട്ടാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനാം നടത്തി തന്റെ പുത്തൻ കരിയറിന് തുടക്കം കുറിച്ചത്. ഇന്ത്യക്കായി ഇനി അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിക്കില്ല എന്ന് പ്രഖ്യാപിച്ച താരമിപ്പോൾ അമേരിക്കയിൽ നടക്കുന്ന മൈനർ ക്രിക്കറ്റ്‌ ലീഗിന്റെ കൂടി ഭാഗമായി നടന്ന മത്സരത്തിലാണ് അർദ്ധ സെഞ്ച്വറിയും നേടിയത്. രണ്ടാം വരവിലെ മാസ്മരിക ഇന്നിങ്സിന് കയ്യടിക്കുകയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ. ഇന്നലെ നടന്ന പ്രധാന മത്സരത്തിലാണ് 57 പന്തിൽ 56 റൺസ് നേടി താരം ടീമിന് ജയം നേടികൊടുത്തത്

അമേരിക്കയിലെ മൈനർ ക്രിക്കറ്റ്‌ ലീഗ് കളിക്കുന്ന താരം സീസണിലെ ആദ്യത്തെ മത്സരത്തിൽ പക്ഷേ റൺസൊന്നും തന്നെ നേടുവാനാവാതെ വിക്കറ്റ് നഷ്ടമാക്കിയത് നേരത്തെ ചർച്ചയായി മാറിയിരുന്നു.2012ലെ അണ്ടർ 19 ക്രിക്കറ്റ്‌ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ നയിച്ച ഉന്മുദ് ചന്ദ് തന്റെ ക്ലാസ്സ്‌ ബാറ്റിങ് മികവിനാൽ ഒരുവേള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഭാവി വിരാട് കോഹ്ലി എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.സിലിക്കൻ വാലി ടീമിനായി കളിക്കുന്ന ഉന്മുക്ത് ചന്ദ് ഓപ്പണിങ്ങിൽ മികച്ച ബാറ്റിങ് പ്രകടനം ആവർത്തിച്ചപ്പോൾ ടീമിന് എട്ട് വിക്കറ്റ് വിജയമാണ് സ്വന്തമാക്കുവാനായി കഴിഞ്ഞത്.

57 പന്തിൽ നിന്നും മൂന്ന് ഫോറും മൂന്ന് സിക്സും അടക്കമാണ് ഉന്മുക്ത് ചന്ദ് 56 റൺസ് അടിച്ചെടുത്തത്. താരത്തിന്റെ ഇന്നിംഗ്സ് വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി കഴിഞ്ഞു. താരം ഐപിഎല്ലിൽ അടക്കം കളിക്കണം എന്നാണ് പല ആരാധകരും അഭിപ്രായം അറിയിക്കുന്നത്.ഈ ടൂർണമെന്റിൽ നാല് മത്സരം കളിച്ച താരം സീസണിൽ 77 റൺസ് നേടികഴിഞ്ഞു. അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത താരമാണ് ഇന്നലെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപെട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here