ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി ഇന്ത്യക്ക് പ്രതീക്ഷ :സർപ്രൈസ് താരം ഇന്ത്യൻ ടീമിലേക്ക്

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് പിന്നാലെ അനവധി ക്രിക്കറ്റ്‌ പ്രേമികളും ആകാംക്ഷയോടെ ഇപ്പോൾ നോക്കുന്നത് വരുന്ന ടെസ്റ്റുകളിൽ ഇനി എന്തൊക്കെ മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീം നടത്തുകയെന്നതാണ്. ആദ്യ ടെസ്റ്റ്‌ മഴ കാരണം സമനിലയിൽ കലാശിച്ചു എങ്കിലും രണ്ടാം ടെസ്റ്റിൽ 151 റൺസിന്റെ മാസ്മരിക ജയമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കരസ്ഥമാക്കിയത്. ലോർഡ്‌സ് ടെസ്റ്റിലെ കനത്ത തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനവും ഒപ്പം താരങ്ങളുടെ അടക്കം പരിക്കിന്റെ സമ്മർദ്ദവും നേരിടുന്ന ജോ റൂട്ടിന് സംഘത്തിനും മറ്റൊരു തിരിച്ചടി സമ്മാനിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ഇംഗ്ലണ്ട് ക്യാമ്പിൽ നിന്നും പുറത്തേക്ക് വരുന്നത്.രണ്ടാം ടെസ്റ്റിൽ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത മാർക്ക്‌ വുഡ് പരിക്ക് കാരണം മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ കളിക്കില്ല എന്നാണ് ഇംഗ്ലണ്ട് ടീമിപ്പോൾ അറിയിക്കുന്നത്.

ലോർഡ്‌സ് ടെസ്റ്റിനിടയിൽ പരിക്കിന്റെ പിടിയിലായ മാർക് വുഡിന് ഓഗസ്റ്റ് 25ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാനാവില്ല എന്നാണ് ഇപ്പോൾ ജോ റൂട്ട് അറിയിക്കുന്നത്. ഇന്ത്യൻ ടീമിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടയിൽ ബൗണ്ടറി സേവ് ചെയ്യുവാനായി താരം ശ്രമിച്ചതാണ് തോളിന് ഗുരുതരമായിട്ടുള്ള പരിക്കേൽക്കുവാൻ കാരണമായി മാറി കഴിഞ്ഞത്. താരത്തിന് പകരം സാഹിബ് മഹമൂദ് മൂനാം ടെസ്റ്റിൽ തന്റെ ടെസ്റ്റിലെ അരങ്ങേറ്റം നടത്തുമെന്നാണ് സൂചന.

അതേസമയം ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, സ്റ്റുവർട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവർക്ക് ശേഷം മാർക്ക്‌ വുഡ് കൂടി പരിക്കിന്റെ പിടിയിലേക്ക് എത്തുന്നത് ഇംഗ്ലണ്ട് ബൗളിംഗ് നിരയെ കൂടുതൽ ദുർബലമാക്കും. നേരത്തെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡിനെ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന് സന്തോഷ്വാർത്ത നൽകി പേസ് ബൗളർ ശാർദൂൽ താക്കൂർ പരിക്കിൽ നിന്നും മുക്തനായി പൂർണ്ണ ഫിറ്റ്നസ് നേടി കഴിഞ്ഞു. താരം മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.