ഒരൊറ്റ ഐപിൽ സീസൺ കൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്ത് തന്നെ അമ്പരപ്പ് സൃഷ്ടിച്ച താരമാണ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്ക്. മണിക്കൂറിൽ 150 കിലോമീറ്റർ അധികം സ്പീഡിൽ ബോൾ ചെയ്യാനുള്ള കഴിവ് ഉമ്രാൻ മാലിക്കിനെ മറ്റുള്ളവരിൽ നിന്നും തന്നെ വ്യത്യസ്തനാക്കി മാറ്റിയപ്പോൾ താരത്തെ തേടി അന്താരാഷ്ട്ര ക്രിക്കറ്റ് ജേഴ്സിയും എത്തി. അയർലാൻഡ് എതിരായ രണ്ട് ടി :20കളും കളിച്ച യുവ പേസർക്ക് പക്ഷേ മികവിലേക്ക് ഉയരുവാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ഐപിഎല്ലിൽ 20ലധികം വിക്കറ്റുകൾ വീഴ്ത്തിയ താരം വരുന്ന ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് സ്ഥാനം നേടുമോ എന്നതാണ് ചോദ്യ ചിഹ്നമായി തുടരുകയാണ്.
എന്നാൽ ഇപ്പോൾ ഉമ്രാൻ മാലിക്കിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് സഞ്ജയ് മഞ്ജരേക്കർ. ഉമ്രാൻ മാലിക്ക് ഒരു അപൂർവ്വ താരം എന്നാണ് മഞ്ജരേക്ക്ർ പറയുന്നത്. ഉമ്രാന്‍ ഒരിക്കലും തന്‍റെ പേസില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് എന്നുള്ള നിർദേശവും കമന്‍റേറ്റര്‍ നൽകുന്നുണ്ട്.
“ഉമ്രാൻ മാലിക്ക് ഒരു അസാധ്യ പ്രതിഭയാണ്. അവന് മികച്ച ടാലെന്റ് ഉണ്ട്. അതിൽ ആർക്കും സംശയമില്ല. സ്റ്റമ്പ്സ് ലക്ഷ്യമാക്കി ബോളുകൾ എറിയുക, അതാണ് അവൻ ചെയ്യേണ്ടത്. അതിനായി അവൻ കഠിനമായ പരിശീലനം നടത്തണം. കൂടാതെ ഞാൻ വിശ്വസിക്കുന്നത് അവൻ കരിയറിൽ ഉടനീളം അവന്റെ പേസിൽ വിട്ടുവീഴ്ച വരുത്തില്ല എന്നാണ്. കൃത്യതക്കായി അവന്റെ വേഗതയിൽ കുറവ് വരുത്തില്ല എന്നാണ് എന്റെ ആഗ്രഹം. അതിനാണ് പേസർ ശ്രദ്ധിക്കേണ്ടത് ” മഞ്ജരേക്കര്‍ വാചാലനായി.