ക്യാപ്റ്റനാകേണ്ടത് അവൻ ; ബുംറയല്ല : അഭിപ്രായവുമായി മുൻ താരം

20220630 192552

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഇംഗ്ലണ്ട് എതിരായ അവസാന ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നരക്കാണ് തുടക്കം കുറിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ വർഷം പാതിവഴിയിൽ നിര്‍ത്തിയ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുൻപിലാണ്. അവസാന ടെസ്റ്റിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല.

അവസാന ടെസ്റ്റിൽ തോൽവി ഒഴിവാക്കിയാൽ ഇന്ത്യൻ ടീമിന് ഇംഗ്ലണ്ട് മണ്ണിൽ ഐതിഹാസിക പരമ്പര സ്വന്തമാക്കാൻ കഴിയുമെങ്കിൽ ജയം നേടേണ്ടത് ഇംഗ്ലണ്ട് ടീമിനും പ്രധാനമാണ്. അതേസമയം മത്സരത്തിന് മുൻപ് ടീം ഇന്ത്യക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ക്യാപ്റ്റൻ രോഹിത്തിന്റെ പിന്മാറ്റം. കോവിഡ് പോസിറ്റീവ് ആയ രോഹിത് ശർമ്മക്ക്‌ പകരം പേസർ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. കപിൽ ദേവ് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ ടെസ്റ്റ്‌ ടീം ഒരു പേസറുടെ ക്യാപ്റ്റൻസിയിൽ കളിക്കാൻ ഇറങ്ങുന്നത്

FB IMG 1656597176330

രോഹിത്തിന്‍റെയും രാഹുലിന്‍റെ അഭാവം ഇന്ത്യൻ ബാറ്റിംഗ് നിരയെ വീക്ക് ആക്കി മാറ്റുമ്പോൾ കിവീസ് എതിരായ ടെസ്റ്റ്‌ പരമ്പര നേട്ടത്തിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിന്‍റെ വരവ്. ബുംറ ആദ്യമായി ടീം ഇന്ത്യയെ നയിക്കാൻ എത്തുമ്പോൾ റിഷാബ് പന്താണ് ഇന്ത്യൻ ടെസ്റ്റ്‌ ടീമിനെ നിർണായക കളിയിൽ വൈസ് ക്യാപ്റ്റൻ റോളിൽ നയിക്കുക. എന്നാൽ ബുംറ ക്യാപ്റ്റൻ റോളിൽ എത്തേണ്ടിയിരുന്നില്ല എന്ന് പറയുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്.ബുംറക്ക്‌ പകരം മുൻ ക്യാപ്റ്റനും സീനിയർ താരവുമായ വിരാട് കോഹ്ലിയെ ടെസ്റ്റ്‌ ക്യാപ്റ്റൻ റോളിൽ ഈ കളിക്കായി പരിഗണിക്കണമായിരുന്നു എന്നും പറയുകയാണ് ബ്രാഡ് ഹോഗ്.നേരത്തെ കോഹ്ലിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് മുൻപിൽ എത്തിയത്.

See also  ഹൈദരാബാദിനെ പിടിച്ചുകെട്ടി ഗുജറാത്ത്‌. 7 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
FB IMG 1656642479427

“കോഹ്ലിക്ക്‌ ഒരു അവസരം നൽകണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ബുംറക്ക്‌ പകരം രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ ബെസ്റ്റ് ചോയിസ് കോഹ്ലി തന്നെയാണ്.കോഹ്ലിക്ക്‌ കീഴിലാണ് ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയത്. അത്‌ കൊണ്ട് തന്നെ കോഹ്ലിക്ക്‌ ഒരു അവസരം കൂടി ഈ ടെസ്റ്റ്‌ പരമ്പര നേടാൻ നൽകണമായിരിന്നു “മുൻ ഓസ്ട്രേലിയൻ താരമായ ബ്രോഡ് ഹോഗ് വിശദമാക്കി.

Scroll to Top