ഫിഫ്റ്റി അടിച്ചവർക്ക് ടീമിൽ സ്ഥാനമില്ലേ : ചോദ്യവുമായി സോഷ്യൽ മീഡിയ

FB IMG 1656468932217

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇംഗ്ലണ്ടിതിരായ ലിമിറ്റെഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി. 3 വീതം ടി :20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ട് എതിരെ കളിക്കുക. ടെസ്റ്റ്‌ മത്സരത്തിന് ശേഷമുള്ള ടി :20 പരമ്പരയിലെ ആദ്യത്തെ മത്സരത്തിനുള്ള ടീമിലേക്ക് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു വി സാംസണിന് അവസരം ലഭിച്ചപ്പോൾ ശേഷിച്ച രണ്ട് കളികളിൽ നിന്നും താരത്തെ ഒഴിവാക്കി. അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

വെടിക്കെട്ട് ഫിഫ്റ്റിയുമായി 77 റൺസ്‌ അടിച്ച സഞ്ജു രണ്ടാം വിക്കറ്റിൽ റെക്കോർഡ് പാർട്ണർഷിപ്പ് ദീപക് ഹൂഡക്കോപ്പം സ്വന്തമാക്കി. മാസ്മരികമായ ഷോട്ടുകൾ അടക്കമുള്ള സഞ്ജുവിന്റെ ഈ ഒരു ഇന്നിങ്സ് ക്രിക്കറ്റ്‌ ലോകത്ത് അടക്കം വലിയ പ്രശംസ നേടാനും താരത്തിനെ സഹായിച്ചു. ഈ ഒരു ഇന്നിങ്സ് പിന്നാലെയും സഞ്ജുവിന് അർഹമായ പരിഗണന ഇന്ത്യൻ ടീമിൽ ലഭിക്കാത്തത് വലിയ വിമർശനം സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്.

Read Also -  "ഹെഡും അഭിഷേകും പിച്ച് മാറ്റിയിട്ടുണ്ടാവും"- രസകരമായ മറുപടിയുമായി കമ്മിൻസ്..
https://twitter.com/RightGaps/status/1542568070543441921?t=naV7NSC7jHIKbO_QtFZlNw&s=19

റിഷാബ് പന്ത് അടക്കമുള്ള താരങ്ങളെ എല്ലാ മോശം ഫോം കാലത്തും സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ടീം സഞ്ജു ലഭിച്ച ഒരു അവസരം കറക്ട് രീതിയിൽ യൂസ് ചെയ്തപ്പോൾ പിന്നീട് അവസരം നൽകാതെ തഴയുന്നുവെന്നാണ് മുൻ താരങ്ങൾ അടക്കം നിരീക്ഷണം. സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരയിൽ ഒരു 30 പ്ലസ് സ്കോർ പോലും ഇല്ലാതെ റിഷാബ് പന്തിന് അവസരം ലഭിക്കുകയായിരുന്നു.

അതേസമയം ഇന്ത്യൻ ടീം പ്രഖ്യാപനം പിന്നാലെ സോഷ്യൽ മെഡിയയിൽ അടക്കം സഞ്ജുവിന് പിന്തുണയുമായി പോസ്റ്റുകൾ സജീവമാണ്. ഒരു മികച്ച ഫിഫ്റ്റിയ്ക്ക് ശേഷവും അർഹമായ അവസരം നൽകാതെ ബിസിസിഐ അവഗണിക്കുന്നു എന്നാണ് ആരാധകരുടെ വാദം. കൂടാതെ സഞ്ജുവിനോട് വിരമിച്ച് വേറെ രാജ്യത്തിനായി കളിക്കാനും ആവശ്യപ്പെടുന്നുണ്ട്. പലരും മുൻ താരം അമ്പാടി റായിഡുവുമായാണ് സഞ്ജുവിന്റെ കരിയർ കമ്പയർ ചെയ്യുന്നത്.

Scroll to Top