എല്ലാ ക്രിക്കറ്റ് പ്രേമികളുടേയും തന്നെ ആവേശമായ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇക്കഴിഞ്ഞ കാലയളവിൽ ഒന്നും തന്നെ നേരിടാത്ത ഒരു പ്രതിസന്ധിയാണ് ഈ ടി :20 ലോകകപ്പിൽ ആഭിമുഖീകരിക്കുന്നത്. സൂപ്പർ 12 റൗണ്ടിലെ ആദ്യത്തെ രണ്ട് മത്സരവും ദയനീയമായി തോറ്റ ഇന്ത്യക്ക് അഫ്‌ഘാനിസ്ഥാനെതിരായ ഇന്നലത്തെ മത്സരത്തിൽ 66 റൺസ് വിജയമാണ് കരസ്ഥമാക്കാൻ കഴിഞ്ഞത്.ബാറ്റിങ്, ബൗളിംഗ് നിരകൾ എല്ലാം പഴയ താളം വീണ്ടെടുത്തപ്പോൾ നിർണായകമായ മത്സരത്തിൽ ഇന്ത്യൻ ടീം ജയവും ഒപ്പം 2 പോയിന്റുകളും സ്വന്തമാക്കി. സെമി ഫൈനൽ പ്രവേശനം സ്വപ്നം കാണുന്ന വിരാട് കോഹ്ലിക്കും ടീമിനും ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കുകയും ഒപ്പം ഗ്രൂപ്പിലെ മറ്റുള്ള ടീമുകളിൽ ചിലരുടെ ജയപരാജയവും ആശ്രയിക്കേണ്ട ഒരു അവസ്ഥയുണ്ട്. കിവീസിനോട് വഴങ്ങിയ 8 വിക്കറ്റ് തോൽവിയും പാകിസ്ഥാനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവിയും എല്ലാം ഇന്ത്യൻ ടീമിലെ ഐക്യമില്ലായ്മയെയും കാണിക്കുന്നതായി സൂചിപ്പിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ.
ഇന്ത്യൻ ക്യാംപിലെ ഹെഡ് കോച്ചായ രവി ശാസ്ത്രിയും മെന്റർ ധോണിയും ടീം നായകൻ കോഹ്ലിയും തമ്മിലുള്ള ഐക്യമില്ലായ്മയാണ് ഇന്ത്യൻ ടീമിന്റെ ഈ ഒരു ഗതിക്ക് കാരണമെന്നും മുൻ താരം വിശദമാക്കി.വളരെ അധികം പ്രതീക്ഷകളോടെ ലോകകപ്പിലേക്ക് എത്തി ഇന്ത്യൻ ടീം ഇങ്ങനെ തകർച്ചകൾ നേരിടുന്നത് നിരാശ മാത്രമാണ് നമുക്ക് എല്ലാം സമ്മാനിക്കുന്നതെന്നും മോണ്ടി പനേസർ ചൂണ്ടികാട്ടി
“മൂവരും ഒരുപോലെ തന്നെ ഇന്ത്യൻ ടീം ജയത്തിനായി ചിന്തിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയും ടീം ഇന്ത്യക്ക് സെമി ഫൈനലിലേക്ക് കയറാൻ സാധിക്കും. അവരുടെ ശേഷിക്കുന്നതായ മത്സരങ്ങളിലെ പ്രകടനം ഇവർ മൂവരും കാണിക്കുന്ന സമീപനത്തെ വളരെ ഏറെ ആശ്രയിക്കും. ഇന്ത്യൻ ടീമിന്റെ തോൽവി ഒരുവേള നിർഭാഗ്യം എന്നും ഞാൻ പറയും. ആദ്യത്തെ രണ്ട് കളികളിലും ടോസ് ലഭിച്ചിരുന്നേൽ ഇന്ത്യൻ ടീം തന്നെ ജയം നേടിയേനെ. എന്നാൽ ടോസിന്റെ കൂടി അനുകൂല്യം വിരാട് കോഹ്ലിക്കും ടീമിനും തിരിച്ചടിയായി മാറി “പനേസർ തന്റെ അഭിപ്രായം വ്യക്തമാക്കി.