ബിഗ്ബാഷ് ക്രിക്കറ്റിലേക്ക് ഇന്ത്യൻ താരം :ഞെട്ടലിൽ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിലവിൽ ലോക ക്രിക്കറ്റിന്റെ തന്നെ മേക്കയാണ്. ഐസിസിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്തെ നിയന്ത്രിക്കുന്നത് എങ്കിലും ബിസിസിഐയുടെ ഭീമമായ വരുമാനം ഒരുപരിധി വരെ ഐസിസിയിൽ വരെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന് വളരെ ഏറെ വ്യക്തമായ അധിപത്യം നൽകുന്നുണ്ട്. പലപ്പോഴും ഐസിസി തീരുമാനങ്ങളിൽ ബിസിസിഐയുടെ സ്വാധീനം നമുക്ക് കാണുവാൻ സാധിക്കും. അതേസമയം ലോക ക്രിക്കറ്റിൽ അനേകം ആരാധകരെ സൃഷ്ടിച്ച ഒരു ടി :20 ക്രിക്കറ്റ്‌ ലീഗാണ് ഐപിൽ. ചുരുങ്ങിയ കാലയളവിൽ തന്നെ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ എല്ലാം രോമാഞ്ചമായി മാറിയ ഈ ടി :20 ലീഗ് കളിക്കാൻ ലോകത്തിലെ വിവിധ താരങ്ങൾ എത്താറുണ്ട്. ഐപിൽ മാതൃകയിൽ പാകിസ്ഥാൻ, ശ്രീലങ്ക അടക്കം പല ബോർഡുകളും ടി :20 ലീഗുകൾ ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ഐപിൽ അല്ലാതെ മറ്റുള്ള ലീഗുകൾ കളിക്കാൻ ഇന്ത്യൻ താരങ്ങൾ തന്നെ തയ്യാറാവില്ല. ലോകത്തിന്റെ മറ്റുള്ള ഭാഗങ്ങളിൽ ടൂർണമെന്റുകൾ കളിക്കാൻ താരങ്ങൾ പോകാറില്ലാത്തത് വളരെ അധികം വിമർശനങ്ങളും സൃഷ്ടിക്കാൻ കാരണമായി മാറാറുണ്ട്.

അതേസമയം ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ ഒരു സർപ്രൈസ് ഇക്കാര്യത്തിൽ കൂടി സൃഷ്ടിക്കുകയാണ് മുൻ അണ്ടർ 19 ഇന്ത്യൻ താരം ഉന്മുദ് ചന്ദ്.ഇന്ത്യൻ ടീമിൽ പ്രകടന മികവിൽ ഒരു ഇതിഹാസമായി മാറുമെന്ന് എല്ലാവരും വിശ്വസിച്ച താരം പക്ഷേ തനിക്ക് അവസരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനെ തുടർന്ന് വിരമിക്കുകയായിരുന്നു. പിന്നീട് ഏറെ വൈകാതെ അമേരിക്കയിൽ കളി ക്കാൻ വേണ്ടി പറന്ന താരം ഇപ്പോൾ ബിഗ്ബാഷ് ക്രിക്കറ്റിൽ വരാനിരിക്കുന്ന സീസണിൽ കളിക്കുമെന്ന് വ്യക്തമാക്കുകയാണ്.ഒപ്പം ചരിത്ര നേട്ടത്തിനും അവകാശിയായി മാറുകയാണ് ഉന്മുദ് ചന്ദ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായിട്ടുള്ള ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറുവാൻ ഒരുങ്ങുകയാണ് താരം.ബിഗ് ബാഷ് ക്രിക്കറ്റിലെ ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്‌സുമായിട്ടാണ് ഉന്മുക്ത് കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

images 2021 11 04T132932.686

ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ച ശേഷമാണ് ഉന്മുദ് ചന്ദ് ബിഗ് ബാഷ് കളിക്കാൻ പോകുന്നത് എന്നതും ശ്രദ്ദേയം.ഇംഗ്ലണ്ടിലെ കൗണ്ടി അല്ലാതെ ഒരു ടൂർണമെന്റും കളിക്കാൻ എൻഒഎസി ബിസിസിഐ നൽകാറില്ല.ഉന്മുദ് ചന്ദ് നീക്കം ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കാതെ പോകുന്ന പല താരങ്ങൾക്കും പ്രചോദനമായി മാറുമെന്നാണ് വിശ്വാസം. കൂടാതെ അണ്ടർ 19 കിരീടം നേടിയ ടീം ഇന്ത്യയുടെ നായകനായിരുന്ന ഉന്മുദ് ചന്ദ് നേരത്തെ രണ്ടാം കോഹ്ലി എന്നൊരു വിശേഷണവും കരസ്ഥമാക്കിയിരുന്നു