കപ്പ് നേടാൻ ഏറ്റവും മികച്ചൊരു സീസൺ ഇതായിരുന്നിട്ടും എവിടെയോ നമ്മുടെ പ്ലാനിങ് പിഴച്ചു പോയി

20211104 094709

ആദ്യ കളി പാകിസ്താനോട് പത്തുവിക്കറ്റിന് തോറ്റത് കൊണ്ടാണ് ടീംഇന്ത്യ വലിയ സമ്മർദ്ദത്തിലായത്.കൂടെ സോഷ്യൽ മീഡിയയിൽഷമിക്ക് എതിരെ നടന്ന സൈബർ അറ്റാക്കും..സമ്മർദ്ധമാണ് കിവീസ്നമ്മെ കീഴ്പ്പെടുത്തിയതും..ട്വന്റിയിൽവേൾഡ് കപ്പ് പോലുള്ള ഒരു ടൂർണമെന്റിൽ ഒറ്റ കളിയുടെ പേരിൽ ഒപ്പണിംഗ് പോലുംമാറ്റാൻ ഉണ്ടായ തീരുമനമെല്ലാംഈ സമ്മർദ്ദത്തിന്റെ പുറത്തായിരുന്നു..അതിന് വലിയ വില നൽകേണ്ടി വന്നു.

ആദ്യ കളിയിൽ അവസരം കിട്ടിയില്ലെങ്കിലുംസെക്കന്റ്‌ മാച്ചിൽ ആദ്യ മാറ്റം വരുത്തേണ്ടത് അശ്വിനെ ഇലവനിൽകൊണ്ടു വരിക എന്നതായിരുന്നു..അവിടെയും നമ്മുടെ തീരുമാനം പാളി..ചത്തതിന്റെ ജാതകം നോക്കിയിട്ട്കാര്യമില്ല.. എങ്കിലും ഇന്നത്തെ കളിഒക്കെ കണ്ടിട്ടും മനസ്സിന് ഒരുസന്തോഷം ലഭിക്കാത്തത് അടുത്തറൗണ്ട് 20% പോലും സാധ്യത ഇല്ലെന്നുഓർക്കുമ്പോളാണ്.. മറ്റൊന്ന് ഏറ്റവുംടൈറ്റായ മത്‌സരം ഇന്ത്യക്ക് ആദ്യംതന്നെ നേരിടേണ്ടി വന്നതും പരാജയത്തിന്കാരണമായി.. അഫ്ഗാൻ, നമീബിയ,സ്കോട്ട് ലാൻഡ് ഇവരിൽ ഒരു ടീമിനെആദ്യം കിട്ടിയിരുന്നെങ്കിൽ നമ്മുടെപിള്ളേര് ഒന്ന് ട്രാക്കിൽ കയറിയേനെ..

അടുത്ത അഫ്ഗാനുമായി ന്യൂസിലന്‍റ് ചെറിയ മാർജിനിൽ ജയിക്കുകയും ന്യൂസിലന്‍റ് നമീബിയോട്തോൽക്കുകയും ഇന്ത്യ അടുത്ത രണ്ട്കളികളും വൻ മാർജിനിൽ ജയിച് ന്യൂസിലന്‍റ ന്റെ റൺറേറ്റ് മറികടക്കണം ..അല്ലെങ്കിൽ അഫ്ഗാൻ ന്യൂസിലന്‍റിനെ തോൽപ്പിക്കുകയുംഅഫ്ഗാന്റെ റൺ റേറ്റ് ഇന്ത്യ മറികടക്കുകയും വേണം.. നേരിയപ്രതീക്ഷ മാത്രം..എങ്കിലും അങ്ങനെ ചിന്തിക്കുമ്പോൾ മനസിന്‌ ഒരു ആശ്വാസംലഭിക്കുമെന്ന് മാത്രം..

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

കപ്പ് നേടാൻ ഏറ്റവും മികച്ചൊരു സീസൺ ഇതായിരുന്നിട്ടും എവിടെയോ നമ്മുടെപ്ലാനിങ് പിഴച്ചു പോയി…ഇന്നത്തെമികച്ച വിജയത്തിൽ പോലും ഒന്ന്മനസ്സറിഞ്ഞു സന്തോഷിക്കാൻ പോലുംപറ്റാത്ത അവസ്ഥ.. ഒരുപാട് പ്രതീക്ഷയോടെവന്നത് കൊണ്ടാവും ഇത്തവണ ആദ്യംതന്നെ പ്രഹരമേറ്റത്…കഴിഞ്ഞ രണ്ട് കളി തോറ്റപ്പോൾ വിമർശിച്ചത് വെറും തോൽവികൊണ്ടായിരുന്നില്ല. ജയിക്കാനുള്ളഒരു പരിശ്രമവും നടത്തിയില്ല എന്നത്കൊണ്ടാണ്.. അവരൊന്നും ഇന്ത്യൻവിരോധികളല്ല. അമിതമായി അവരിൽപ്രതീക്ഷ വെച്ചവരായിരുന്നു…

എഴുതിയത് – നൗഫൽ നൗപ്പി ചിറ്റാരിപ്പറമ്പ് (ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ്‌)

Scroll to Top