സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ അധിപത്യവും അവസാനിപ്പിച്ചാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യ 113 റൺസിന്റെ വമ്പൻ ജയം കരസ്ഥമാക്കിയത്. സമസ്ത മേഖലകളിലും മുന്നിൽ നിന്ന കോഹ്ലിയും സംഘവും സെഞ്ചൂറിയനിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ വാനോളം പ്രശംസ ലഭിക്കുന്നത് ഇന്ത്യൻ പേസ് നിരക്കാണ്. ജസ്‌പ്രീത് ഒരിക്കൽ കൂടി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചപ്പോൾ മുഹമ്മദ് ഷമി ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തി കയ്യടികൾ നേടി.
ജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളർമാരുടെ ഈ സ്ഥിരതയാർന്ന പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് ലോകവും. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും പിന്നാലെ ഇപ്പോൾ ഈ ടെസ്റ്റ് പരമ്പരയിൽ സൗത്താഫ്രിക്കക്കും എതിരെ ഇന്ത്യൻ ടീം തിളങ്ങുമ്പോൾ പേസ് ബൗളർമാരുടെ പ്രകടനം ഒട്ടും മറക്കാനായി കഴിയില്ലയെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും മത്സരശേഷം പറഞ്ഞത്.
ഇപ്പോള്‍ ഇതാ ഇന്ത്യൻ പേസ് യൂണിറ്റിന്റെ ശക്തികളായ ഷമി, ബുംറ എന്നിവരുടെ പ്രകടനത്തെ കുറിച്ച് പറയുകയാണ് മുൻ സൗത്താഫ്രിക്കൻ പേസർ ഡേൽ സ്‌റ്റെയ്‌ൻ.വിദേശത്ത് ടെസ്റ്റ് മത്സരങ്ങൾ അടക്കം ജയിക്കുന്നതാണ് ഒരു ടോപ് ക്ലാസ്സ് ടീമിന്റെ മികവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ ടീം നിലവിൽ അതാണ് മനോഹരമായി ചെയ്യുന്നത് എന്നും വിശദമാക്കി.”ടോപ് ക്ലാസ്സ് ടീമുകൾ സ്ഥിരതയോടെ വിദേശത്തും മത്സരങ്ങൾ ജയിക്കും. അതാണ് ഇപ്പോൾ അവർ ഏറെ മികവോടെ ചെയ്യുന്നത്. അതിനാൽ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ഷമി, ബുംറ എന്നിവർ അവരുടെ ബൗളിംഗ് ലൈനപ്പിലെ പ്രധാന ഭാഗങ്ങളാണ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി അവർ ഇരുവരും ആ റോൾ വളരെ ഏറെ മനോഹരമായി നിർവഹിക്കുന്നുണ്ട്.”മുൻ സൗത്താഫ്രിക്കൻ പേസർ വാചാലനായി.
“സ്ഥിരമായി എതിരാളികൾക്ക് എതിരെ അറ്റാക്കിങ് ലൈനും ലെങ്ങ്ത്തും എറിയുന്ന അവർ സ്ഥിരതയോടെ മാത്രം ബൗൾ ചെയ്യുന്നവരാണ്.ബുംറക്ക് ഒരു വ്യത്യസ്ത ആക്ഷനാണുള്ളത്. എങ്കിലും പേസിന്റെ കാര്യത്തിലും ട്രിക്കുകളുടെ കാര്യത്തിലും അദ്ദേഹം ഒരിളവും തന്നെ നൽകില്ല.ഷമിയുടെ കാര്യത്തിലാണെൽ അദ്ദേഹത്തിന് മികച്ച റിസ്റ്റ് ബൗളിങ്ങിൽ ഉണ്ട്. എപ്പോഴും ബാറ്റ്‌സ്മാന്റെ ഔട്ട് സൈഡ് എഡ്ജും ഇൻസൈഡ് എഡ്ജും ലക്ഷ്യമാക്കി ഷമി പന്തെറിയും.കൂടാതെ ഇരുവരും ഇപ്പോൾ എക്സ്പീരിയൻസ് ബൗളർമാരായി മാറി കഴിഞ്ഞു. എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്ന് അവർക്ക് നല്ലത് പോലെ അറിയാം.”സ്‌റ്റെയ്‌ൻ അഭിപ്രായപ്പെട്ടു.