ഇന്ത്യ പരമ്പര തൂത്തുവാരും അക്കാര്യം ഉറപ്പായി :ചൂണ്ടികാട്ടി മുൻ സെലക്ടർ

20211229 101021

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ അധികം ആവേശത്തിലാക്കി സൗത്താഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ 113 റൺസിന്റെ സൂപ്പർ ജയവുമായി വിരാട് കോഹ്ലിയും ടീമും ചരിത്രം സൃഷ്ടിച്ചപ്പോൾ ഇന്ത്യൻ പേസർമാരുടെ പ്രകടനവും കയ്യടികൾ നേടുകയാണ്. ഷമിയുടെ 5 വിക്കറ്റ് മികവും രാഹുലിന്‍റെ സെഞ്ച്വറിയും ഏറെ ശ്രദ്ധേയമായി മാറുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഈ ജയം നേട്ടമായി മാറുകയാണ്.

ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ ക്യാപ്റ്റൻസിയിൽ നാല്പതാം ജയം നേടിയ വിരാട് കോഹ്ലി ഇതിഹാസ നായകന്മാരുടെ നേട്ടങ്ങൾ കൂടി മറികടക്കുകയാണ്. ആദ്യ ടെസ്റ്റിലെ ജയത്തോടെ മൂന്ന് ടെസ്റ്റ്‌ മത്സര പരമ്പരയിൽ 1-0മുൻപിൽ എത്തിയ ടീം ഇന്ത്യക്ക് ശേഷിക്കുന്ന മത്സരങ്ങളും ജയിക്കാനുള്ള പരിശീലനത്തിലാണ്. ഇപ്പോൾ ഇക്കാര്യത്തിൽ പ്രവചനവുമായി എത്തുകയാണ് മുൻ ഇന്ത്യൻ സെലക്ടർ ശരൺദീപ് സിംഗ്.

“ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിലെ ജയം ഇന്ത്യൻ ടീമിന് ടെസ്റ്റ്‌ പരമ്പരയിൽ വളരെ അധികം മുൻതൂക്കം നൽകി കഴിഞ്ഞു. ഇന്ത്യൻ ടീം ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിലവിൽ ടെസ്റ്റ്‌ പരമ്പരയിൽ സൗത്താഫ്രിക്കൻ ടീമിന് ആശ്രയിക്കാവുന്ന താരങ്ങൾ ഡീൻ എൽഗർ,മാർക്രം, ഡീകൊക്ക് എന്നിവർ തന്നെയാണ്.എന്നാൽ മൂന്ന് താരങ്ങളിൽ മാത്രം മുഴുവൻ സമ്മർദ്ദവും വന്നാൽ എതിരാളികളെ മാത്രമേ സഹായിക്കൂ അത്.അതിനാൽ തന്നെ ഇന്ത്യക്ക്‌ ഈ ടെസ്റ്റ്‌ പരമ്പരയിൽ പൂർണ്ണ ജയമാണ് ഞാൻ കാണുന്നത്. അത്രത്തോളം മികച്ചതാണ് ഇന്ത്യൻ പേസ് നിര “മുൻ സെലക്ടർ പ്രവചിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“സൗത്താഫ്രിക്കൻ മണ്ണിൽ അവരെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. അവർ സ്വന്തം മണ്ണിൽ വളരെ ഏറെ അനുകൂല സാഹചര്യങ്ങളിൽ അത്രത്തോളം ശക്തമായ ടീമാണ്. അതിനാൽ തന്നെ ഈ ജയം സുവർണ്ണ മുഹൂർത്തമാണ്. വിദേശ മണ്ണിൽ ഇത്തരം ഒരു ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും ഈ ഒരു ജയത്തിൽ അതിന്റേതായ പ്രശംസ അർഹിക്കുന്നുണ്ട്. ഇന്ത്യൻ പേസർമാരെ ഇത്ര മനോഹരമായി നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലി എല്ലാവിധ പ്രശംസയും അർഹിക്കുന്നു. ഒന്നാം ടെസ്റ്റിലെ ഒരു സർപ്രൈസ് പാക്കേജായിരുന്നു സിറാജ്” ശരൺദീപ് സിംഗ് വാചാലനായി.

Scroll to Top