മകന്റെ കുറ്റി തെറിപ്പിച്ച് ലീ : പഴയ വീര്യമൊന്നും നഷ്ടപ്പെട്ടട്ടില്ലാ

ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്നും ലോക ക്രിക്കറ്റിൽ വളരെ അധികം ആരാധകരുള്ള പേസ് ബൗളറാണ് ബ്രറ്റ് ലീ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം ബാറ്റ്‌സ്മാൻമാരെയും തന്റെ അതിവേഗ പേസ് ബൗളിംഗ് മികവിനാൽ വിറപ്പിച്ച ലീ ഇന്ന് ക്രിക്കറ്റ്‌ കമന്ററിയിൽ സജീവമാണ്‌. കഴിഞ്ഞ ദിവസം മകന്‍ പ്രെസ്റ്റനുമായി ക്രിക്കറ്റ്‌ പരിശീലനം നടത്തവെയാണ് വീണ്ടും തന്റെ ഫാസ്റ്റ് ബൗളിംഗ് മികവ് പുറത്തെടുത്തത്.മുൻ ഓസ്ട്രേലിയൻ പേസറുടെ അതിവേഗ ബൗളിംഗിന് ഇരയായി മാറി. ഒരു ദയയുമില്ലാതെ പന്തെറിഞ്ഞാണ്‌ ബ്രറ്റ് ലീ ഒരിക്കൽ കൂടി സ്റ്റമ്പ് തെറിപ്പിച്ചത്. മുന്‍ താരത്തിന്‍റെ ഈ ഒരു ബൗളിംഗ് വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു

കഴിഞ്ഞ ദിവസമാണ് ബ്രറ്റ് ലീ മകനായ പ്രെസ്റ്റണൊപ്പം ഫ്രണ്ട് യാർഡ് ക്രിക്കറ്റ് കളിക്കുന്നതിന്റെ വളരെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.തന്റെ പിതാവിന്റെ ബോൾ നേരിടാൻ ബാറ്റേന്തി നിൽക്കുന്ന 15 വയസ്സുകാരൻ പ്രെസ്ന്റെ ചിത്രങ്ങൾ ക്രിക്കറ്റ്‌ പ്രേമികൾ ഏറെ ആവേശം നിറച്ചുവെങ്കിലും പിതാവിന്റെ വേഗതക്ക്‌ മുൻപിൽ പിടിച്ചുനിൽക്കാനായി കഴിഞ്ഞില്ല. കൃത്യമായ ഒരു ബോളിൽ ലീ മകന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ലീകൾ തമ്മിലുള്ള ഫ്രണ്ട് യാർട്ഡ് ക്രിക്കറ്റ്‌ എന്നുള്ള ക്യാപ്ഷനിലാണ് ഈ ഒരു ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചാരം നേടുന്നത്.

ഓസ്ട്രേലിയൻ ടീമിനായി 76 ടെസ്റ്റുകളിലും 221 ഏകദിനങ്ങളിലും 25 ടി :20 യിലും പന്തെറിഞ്ഞിട്ടുള്ള ബ്രറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ വർഷങ്ങളോളം നമ്പർ വൺ ബൗളറായിരുന്നു. ഇപ്പോൾ പുരോഗമിക്കുന്ന ആഷസ് ടെസ്റ്റ്‌ പരമ്പരയിലെ ശ്രദ്ധേയമായ ഒരു കമന്റേറ്റർമാരിലൊരാളാണ് ലീ. താരം 2008ൽ ടെസ്റ്റ്‌ ഫോർമാറ്റിൽ നിന്നും 2012ൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.