ഈ താരങ്ങൾ അടുത്ത ഐപിൽ കളിക്കുമോ :ആശങ്കയിൽ ആരാധകരും ടീമുകളും

0
1

ക്രിക്കറ്റ്‌ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിസിസിഐ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. വരാനിരിക്കുന്ന ടി :20 ലോകകപ്പ് കൂടി മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്നത്. എന്നാൽ വിദേശ താരങ്ങൾ പലരും ഈ സീസൺ ഐപില്ലിൽ കളിക്കില്ല എന്ന് അറിയിച്ചത് ടീമുകളെ വളരെ അധികം ആശങ്കയിലാഴ്ത്തി കഴിഞ്ഞു. പ്രമുഖ താരങ്ങൾ പലർക്കും കോവിഡ് രോഗം പിടിപെട്ടത്തോടെയാണ് ബിസിസിഐ ഐപിൽ പാതിവഴിയിൽ നിർത്തുവാനുള്ള തീരുമാനം കൈകൊണ്ടത്.

എന്നാൽ ഇപ്പോൾ ആരാധകരിൽ ഏറെ ചർച്ചയായി മാറുന്നത് വരാനിരിക്കുന്ന ഐപിൽ പതിനഞ്ചാമത്തെ സീസണിൽ ഏതൊക്കെ താരങ്ങൾ കളിക്കുവാൻ സാധ്യതയില്ലായെന്നതാണ്. അടുത്ത വർഷം ഐപിഎല്ലിന് മുൻപായി മെഗാ താരലേലം നടക്കും. പുതിയ രണ്ട് ടീമുകൾ കൂടി ഐപിൽ കളിക്കാനെത്തുമ്പോൾ താരങ്ങൾ പലരും ലേലത്തിൽ എത്തും. നിലവിലെ ചാമ്പ്യൻ ടീമായ മുംബൈ ഇന്ത്യൻസ് നിരയിൽ പൊതുവേ എല്ലാ താരങ്ങളും അടുത്ത സീസണിലും കളിക്കാനാണ് സാധ്യത. ഇപ്പോൾ മുംബൈ ടീമിലുള്ള പല പ്രമുഖ താരങ്ങളെയും വീണ്ടും സ്‌ക്വാഡിൽ എത്തിക്കാനാണ് ആഗ്രഹമെന്ന് മുംബൈ ടീം മാനേജ്മെന്റ് മുൻപ് വിശദമായി വ്യക്തമാക്കിയതാണ്.

അതേസമയം മറ്റൊരു ടീമായ ചെന്നൈ സൂപ്പർ കിങ്‌സിൽ നായകൻ ധോണി അടക്കം മാറ്റങ്ങളിലേക്ക് എത്തുവാനാണ് സാധ്യത. നിലവിൽ നാല്പതാം വയസ്സിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ധോണി അടുത്ത സീസൺ ഐപിഎല്ലിൽ കൂടി കളിക്കാനുള്ള സുപ്രധാന തീരുമാനം കൈകൊള്ളുമോ എന്ന ആകാംക്ഷ പല ആരാധകരിലും സജീവമാണ്. ചെന്നൈ ടീമിൽ സുരേഷ് റെയ്ന, ഇമ്രാൻ താഹിർ എന്നിവരും ഇക്കാര്യത്തിൽ അഭിപ്രായം വിശദമാക്കിയിട്ടില്ല.

മറ്റൊരു ടീമായ പഞ്ചാബ് കിങ്സിലെ സൂപ്പർ താരം ക്രിസ് ഗെയ്ൽ തനിക്ക് ഇനിയും ഏറെ വർഷങ്ങൾ ഐപിൽ കാലിക്കണക്കുമെന്ന് പ്രതീക്ഷ മുൻപ് വിശദമാക്കിയെങ്കിലും വരാനിരിക്കുന്ന ടി:20 ലോകകപ്പിന് ശേഷം താരം നയം വ്യക്തമാക്കും. യുവ താരങ്ങൾ അനവധി കളിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിലെ അമിത് മിശ്രയും വിരമിക്കലിനെ കുറിച്ച് സൂചനകൾ നൽകിയിട്ടില്ല.കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമിലെ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗിന്റെയും അവസാന സീസൺ ഐപിഎല്ലാകുമോ ഇതെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here