വീണ്ടും ഇംഗ്ലണ്ടിനെ ട്രോളി കിവീസ് താരങ്ങൾ :യൂറോ കപ്പിന് പിന്നാലെ ഐസിസി പരിഹാസത്തിൽ

IMG 20210712 144005

കഴിഞ്ഞ ദിവസമാണ് യൂറോ കപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി ചാമ്പ്യൻമാരായത് . യൂറോ കപ്പിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ ട്രോളി ന്യൂസിലാൻഡ് ക്രിക്കറ്റ്‌ താരം ജിമ്മി നീഷാം. ഫൈനലിൽ കളി സമനിലയായ ശേഷം നടന്ന ഷൂട്ട്ഔട്ടിലാണ് ഇറ്റലി മുൻ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. എന്നാൽ 2019ലെ ഏകദിന ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ഈ പുതിയ വിമർശനങ്ങൾ. എന്തിനാണ് ഫൈനലിൽ ഷൂട്ട്ഔട്ട്‌ കളി സമനിലയായപ്പോൾ നടത്തിയതെന്നാണ് പല ആരാധകർക്കും ഒപ്പം ജിമ്മി നിഷാമും ഉന്നയിക്കുന്ന ചോദ്യം.അന്നത്തെ ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമായി ഇംഗ്ലണ്ട് തങ്ങൾ കിവീസ് ടീമിനെ തോൽപ്പിച്ച അനുഭവം കൂടി ചൂണ്ടികാണിക്കുന്നതാണ് ഇപ്പോൾ ഉയരുന്ന ഈ പരിഹാസങ്ങൾ.

എന്തിനാണ് കളി സമനിലയായതോടെ ഷൂട്ഔട്ട് നടത്തിയത് ആരാണ് ഏറ്റവും കൂടുതൽ ഈ മത്സരത്തിൽ പാസ്സുകൾ കളിച്ചത് അവരല്ലേ വിജയിക്കേണ്ടത് എന്നും നീഷാം ചോദിക്കുന്നു.” ഇന്നലത്തെ ഫൈനലിൽ എന്തുകൊണ്ട് പെനാൽറ്റി ഷൂട്ഔട്ട്. ആരാണോ കൂടുതൽ പാസ്സ് കളിച്ചത് അവരെ നിങ്ങൾക്ക് ഇന്നലെ ജയിപ്പിക്കാമായിരുന്നില്ലേ “ജിമ്മി നീഷാം പരിഹാസ രൂപത്തിൽ ചോദിച്ചു.2019ലെ ഏകദിന ലോകകപ്പിൽ ഐസിസിയുടെ നിയമ പ്രകാരം ഫൈനൽ സമനിലയായി കലാഷിച്ചപ്പോൾ സൂപ്പർ ഓവറും പിന്നീട് നടത്തിയെങ്കിലും സൂപ്പർ ഓവർ കൂടി സമനിലയായതോടെ വിജയിയായി അന്ന് പ്രഖ്യാപിച്ചത് ഇംഗ്ലണ്ട് ടീമിനെയാണ്. അന്ന് ഫൈനലിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമായിട്ടാണ് ഫൈനലിൽ ഇയാൻ മോർഗൻ നയിച്ച ഇംഗ്ലണ്ട് ടീം കിരീടം സ്വന്തമാക്കിയത്

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

എന്നാൽ ജിമ്മി നീഷാമിനെ പോലെ സമാന അഭിപ്രായം സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെക്കുകയാണ് മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. താരത്തിന്റെ ട്വീറ്റിൽ “എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഏറ്റവും അധികം കോർണർ അടിച്ചത് ഇംഗ്ലണ്ട് ടീമാണ്. അവരാണ് യൂറോ ചാമ്പ്യൻമാർ ” ഇപ്രകാരമാണ് അഭിപ്രായപെട്ടത്. ഇരു താരങ്ങളുടെയും അഭിപ്രായത്തിനും ഒപ്പം പരിഹാസത്തിനും വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇനി എങ്കിലും ഐസിസി ഇത്തരം തെറ്റുകൾ തിരുത്താൻ തയ്യാറാവണമെന്നാണ് പല ആരാധകരുടെയും അഭിപ്രായം.

Scroll to Top