മുംബൈക്കായി ഞാൻ പ്ലാനുകൾ തയ്യാറാക്കുകയാണ് : മുന്നറിയിപ്പ് നൽകി മുന്‍ താരം

0
4

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസിന് പക്ഷേ ഇത്തവണത്തെ സീസണുകളിൽ എല്ലാം പിഴക്കുകയാണ്. സീസണിൽ ഇതുവരെ ഒരു മത്സരവും ജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മുംബൈ ഇന്ന് നടക്കുന്ന കളിയിൽ പഞ്ചാബ് എതിരെ ഇറങ്ങുമ്പോൾ പ്രതീക്ഷിക്കുന്നത് വമ്പൻ ജയം മാത്രം. നിലവിൽ മിന്നും ഫോമിലുള്ള പഞ്ചാബിനെതിരെ ബാറ്റിങ് നിരക്കൊപ്പം ബൗളിംഗ് നിരയും ഫോമിലേക്ക് എത്തേണ്ടത് മുംബൈക്ക് വളരെ ഏറെ പ്രധാനമാണ്. സീസണിൽ ഇനിയൊരു തോൽവി രോഹിത് ശർമ്മക്കും ടീമിനും ഒരുവേള ചിന്തിക്കാൻ പോലും പറ്റില്ല. അതേസമയം മുൻപ് സീസണുകളിൽ മുംബൈക്കായി കളിച്ച പഞ്ചാബ് കിങ്‌സ് താരമായ രാഹുൽ ചഹാറിന്‍റെ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി മാറുന്നത്.

പഞ്ചാബ് കിങ്‌സിനായി ഈ സീസണിൽ മിന്നും ഫോമിലുള്ള രാഹുൽ ചഹാർ മുംബൈക്ക് എതിരെ ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ്. മുംബൈക്ക് എതിരെ ചില പ്ലാനുകളുമായിട്ടാണ് താൻ കളിക്കാൻ എത്തുന്നതെന്ന് പറഞ്ഞ രാഹുൽ ചഹാർ മുംബൈ നിരയിൽ ചില താരങ്ങളുടെ വിക്കെറ്റ് വളരെ പ്രധാനമാണെന്നും അഭിപ്രായപെട്ടു.

FB IMG 1649826228196

“തീർച്ചയായും ഞാൻ എന്റെ നൂറ്‌ ശതമാനം നൽകാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കളികളും ഏറെ പ്രധാനമാണ്.പ്രധാനമായും മൂന്നോളാം താരങ്ങൾ മുംബൈ നിരയിൽ നിലവിലുണ്ട്. അവർക്ക് എതിരെ അധിപത്യം നേടാനാണ് ശ്രമിക്കേണ്ടത്.സൂര്യകുമാർ യാദവ് അവർക്ക് വളരെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ്. ഒപ്പം രോഹിത് ശർമ്മയും അവർക്ക് ഒരു ടോപ് ബാറ്റ്‌സ്മാനാണ്.”രാഹുൽ ചഹാർ പറഞ്ഞു.

കുറച്ച് വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന താരമായിരുന്നു രാഹുല്‍ ചഹര്‍. എന്നാല്‍ മെഗാ ലേലത്തിനു മുന്‍പായി താരത്തെ കൈവിട്ടു. മെഗാ ലേലത്തില്‍ 5.25 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here