ക്യാച്ച് ഡ്രോപ്പാക്കി യുവ താരം ; ശകാരിച്ചില്ലാ, ചേർത്ത് പിടിച്ച് മഹേന്ദ്ര സിംഗ് ധോണി

Picsart 22 04 13 08 11 36 388 scaled

ഐപിൽ പതിനഞ്ചാം സീസണിൽ ആദ്യമായി വിജയവഴിയിലേക്ക് എത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ നടന്ന ബാംഗ്ലൂിനെതിരായ മത്സരത്തിലാണ് ജഡേജയും ടീമും ജയം പിടിച്ചെടുത്തത്. ബാറ്റ്‌സ്മന്മാർ മനോഹരമായി കളിച്ച മത്സരത്തിൽ ബൗളർമാർക്കും ഒപ്പം ഫീൽഡർമാരും കളം നിറഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത് നിർണായകമായ രണ്ട് പോയിന്റുകൾ. അതേസമയം ഇന്നലെ മത്സരത്തിൽ മനോഹരമായ മറ്റൊരു കാഴ്ചക്ക് കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷിയായി.

ഇന്നലെ മുൻ ക്യാപ്റ്റൻ ധോണി പതിവ് പോലെ രവീന്ദ്ര ജഡേജക്കും മുകളിൽ ഫീൽഡിങ്ങിൽ അടക്കം ചില കാര്യങ്ങൾ നിയന്ത്രിച്ചതും കൂടാതെ ചില ബൗളർമാർക്ക് അടക്കം നിർദേശങ്ങൾ പലതും നൽകുന്നതും കാണാൻ സാധിച്ചപ്പോൾ ധോണിയുടെ മറ്റൊരു പ്രവർത്തിയാണ് ഏറെ കയ്യടികൾ നേടുന്നത്.

മത്സരത്തിൽ രണ്ടിലേറെ തവണ ഫീൽഡിങ് പിഴവുകൾ വരുത്തിയ യുവ താരമായ മുകേഷ് ചൗധരിയെയാണ് ധോണി തന്റെ അരികിൽ വിളിപ്പിച്ച് ആശ്വസിപ്പിച്ചത്. ബാംഗ്ലൂർ ഇന്നിങ്സ് അവസാന ഘട്ടത്തിൽ അടിച്ചുകളിച്ച ദിനേശ് കാർത്തിക്ക് ഈസി ക്യാച്ച് താരം ഏറെ ഞെട്ടിക്കുന്ന തരത്തിൽ കൈവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധോണി യുവ പേസർക്ക് അരികിലേക്ക് എത്തി നിർണായകമായ ചില ഉപദേശങ്ങള്‍ നൽകിയത്.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.

ധോണിയുടെ ഈ ഒരു പ്രവർത്തി ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ക്രിക്കറ്റ്‌ ആരാധകരിലും എല്ലാം വൈറലായി മാറി കഴിഞ്ഞു.

image 37

മുൻ ചെന്നൈ നായകനുമായ ധോണി തന്റെ സഹ താരങ്ങൾക്ക് നൽകുന്ന ബഹുമാനം എല്ലാ ക്രിക്കറ്റ്‌ പ്രേമികളും അഭിനന്ദിച്ചു. മറ്റുള്ള താരങ്ങൾ പിഴവിലും ധോണി വളരെ ഏറെ കൂൾ ആയിട്ടുള്ള ഈ മനോഭാവം ആരാധകരും മുൻ താരങ്ങളും പുകഴ്ത്തുമ്പോൾ കഴിഞ്ഞ ഒരു മത്സരത്തിൽ ഗുജറാത്തിന്റെ ക്യാപ്റ്റനായ ഹാർദിക്ക് പാണ്ട്യ മുഹമ്മദ്‌ ഷമിയെ ഒരു ഫീൽഡിൽ അപമാനിച്ചതും ആരാധകർ എല്ലാം ചൂണ്ടികാണിക്കുന്നുണ്ട്

Scroll to Top