ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള ബാറ്സ്മാനെന്ന വിശേഷണം നേടിയ താരമാണ് ശുഭ്മാൻ ഗിൽ.ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിച്ച താരം മികച്ച പ്രകടനമാണ് ഓപ്പണിങ്ങിൽ കാഴ്ചവെച്ചത് .വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പാരമ്പരക്കും കിവീസ് എതിരായ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുമുള്ള ഇന്ത്യൻ സ്‌ക്വാഡിൽ താരം ഇടം കണ്ടെത്തി .
എന്നാൽ ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യുവ ഓപ്പണര്‍ ശുഭ്മാൻ ഗില്ലിന് ബാറ്റിങ്ങിൽ കാര്യമായി തിളങ്ങുവാൻ കഴിഞ്ഞില്ല .ഓപ്പണിങ്ങിൽ പവർപ്ലേയിൽ പോലും സ്കോറിങ് വേഗം ഉയർത്തുവാൻ കഴിയാതിരുന്ന താരത്തെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റണം എന്ന് പോലും വിമർശനം ഉയർന്നിരുന്നു. താരം ഈ സീസൺ ഐപിഎല്ലിൽ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നാകെ 132 റണ്‍സ് മാത്രമാണ് അടിച്ചെടുത്തത് . മോശം ബാറ്റിംഗ് ഫോം തുടരുന്ന ഗില്ലിന് ഏറെ സപ്പോർട്ടുമായി വരുകയാണിപ്പോൾ മുൻ ഇന്ത്യൻ ഇതിഹാസ ഓപ്പണർ സുനിൽ ഗവാസ്‌ക്കർ .ഒരിക്കലും ഗില്ലിന് മുകളിൽ അനാവശ്യ സമ്മര്‍ദം നല്‍കരുത് എന്ന് ശക്തമായി ആവശ്യപ്പെടുകയാണ് ഗവാസ്‌ക്കർ
” ഗിൽ വളരെ കഴിവുള്ള താരമാണ് എന്നാൽ ഈയിടെയായി ഏറെ സമ്മര്‍ദം അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ വളരെ ബാധിക്കുന്നുണ്ട് എന്നതാണ് എനിക്ക് തോന്നുന്നത്. നേരത്തെ അവന്റെ കരിയറിൽ അങ്ങനെയായിരുന്നില്ല. ഒരുവേള അവന്‍ ടീമിലെ പുത്തന്‍ വാഗ്‌ദാനമായിരുന്നു. ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ അവന്‍ എന്നും സ്‌കോര്‍ ചെയ്യും എന്ന പ്രതീക്ഷ ഉയര്‍ന്നു. പ്രതീക്ഷയുടെ ആ അമിത ഭാരം അവനെ വീഴ്‌ത്തുന്നുണ്ടാകാം. പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം അധികമായ ഈ സമ്മർദ്ദം അവനെ ബാറ്റിങ്ങിൽ സഹായിക്കില്ല .21 വയസ് മാത്രമുള്ള കുട്ടിയാണ് അവൻ ഇപ്പോഴും അയാള്‍ക്ക് കരിയറിൽ ഏറെ റിലാക്‌സ് ചെയ്യണം എല്ലാവർക്കും ജീവതത്തിൽ ഒട്ടേറെ പരാജയങ്ങളുണ്ട് എന്നാല്‍ അത്തരം പരാജയങ്ങളില്‍ നിന്ന് അദേഹം പേടിക്കണം “ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി