കുടുംബത്തിൽ മറ്റൊരു ദുഃഖം കൂടി : കോവിഡ് ബാധിതനായ ചേതൻ സക്കറിയയുടെ പിതാവ് മരണപെട്ടു

ഐപിഎല്‍ പതിനാലാം സീസണിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ  രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ പേസര്‍ ചേതന്‍ സക്കറിയയുടെ പിതാവ് കാഞ്ചിഭായ് സക്കറിയ  കൊവിഡ് രോഗം  ബാധിച്ച് മരണപെട്ടു . ചേതന്‍റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് രാജസ്ഥാന്‍ ടീം ട്വീറ്റ് ചെയ്തു.ഐപിൽ സീസണിലെ രാജസ്ഥാൻ ടീമിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരത്തെ മുൻ ഇന്ത്യൻ താരങ്ങളടക്കം ഏറെ അഭിനന്ദിച്ചിരുന്നു .

എന്നാൽ ഈ വര്‍ഷം ഇപ്പോൾ തന്റെ  രണ്ടാമത്തെ കുടുംബാംഗത്തെയാണ് ചേതന്‍ സക്കറിയക്ക്  നഷ്‌ടമായത് . ഇക്കഴിഞ്ഞ ജനുവരിയില്‍ സയ്യദ് മുഷ്‌താഖ് അലി ട്രോഫിക്കിടെ ചേതന്‍റെ സഹോദരന്‍ മരണമടഞ്ഞിരുന്നു.ഏക  സഹോദരന്റെ ആത്മഹത്യയിൽ നിന്ന് താരം മുക്തനാകും മുൻപേ മറ്റൊരു ദുഃഖ വാർത്ത കൂടി . ദിവസങ്ങൾ മുൻപ് കോവിഡ് ബാധിതനായ കാഞ്ചിഭായ് സക്കറിയായുടെ വേര്‍പാടില്‍ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ  അനുശോചനം അറിയിച്ചു. 

ഇത്തവണത്തെ ഐപിൽ  ലേലത്തിൽ രാജസ്ഥാൻ ടീം 1.2 കോടി രൂപക്ക് സ്‌ക്വാഡിൽ എത്തിച്ച താരം ദിവസങ്ങൾ മുൻപാണ് അച്ചനാട് രോഗവിവരത്തെ കുറിച്ചും വീട്ടിലെ പട്ടിണിയെ കുറിച്ചും പോസ്റ്റ് ചെയ്തത് . കൊവിഡ് കാരണം ഇന്ത്യന്‍ വനിത  ക്രിക്കറ്റര്‍ വേദാ കൃഷ്‌ണമൂര്‍ത്തിക്ക് അമ്മയേയും സഹോദരിയേയും അടുത്തിടെ നഷ്ടമായതും കായിക പ്രേമികളുടെ നൊമ്പരമായിരുന്നു .

Advertisements