ക്രിക്കറ്റ് ആരാധകർ എല്ലാം നിലവിൽ ഐപിൽ ആവേശത്തിലാണ്. ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം വളരെ അധികം സസ്‌പെൻസുകൾ നിറക്കുന്ന ത്രില്ലിംഗ് മത്സരങ്ങളാണ് ഐപിൽ പതിനാലാം സീസണിൽ നടക്കുന്നത്. എന്നാൽ ഹൈദരാബാദ് :ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് മുൻപായി ഹൈദരാബാദ് സ്‌ക്വാഡിലെ നടരാജന് കോവിഡ് രോഗം സ്ഥിതീകരിച്ചത് വൻ ആശങ്കയാണ് ക്രിക്കറ്റ് ലോകത്തും ബിസിസിഐക്ക് മുൻപിലും സൃഷ്ടിച്ചത്. വീണ്ടും ഒരിക്കൽ കൂടി കോവിഡ് വ്യാപനം ഐപിഎല്ലിൽ പിടിമുറുക്കിയാൽ അത് സീസൺ വീണ്ടും മാറ്റിവെക്കുവാൻ കാരണമാകുമെന്ന് പൊതുവേ വിലയിരുത്തപെടാറുണ്ട്. ഈ വിഷയത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ് പറഞ്ഞ അഭിപ്രായമാണ് ഏറെ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വളരെ അധികം ചർച്ചാവിഷയമാക്കി മാറ്റുന്നത്.
ഹൈദരാബാദ് സ്‌ക്വാഡിൽ നിലവിൽ നടരാജൻ മാത്രമേ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളൂ എങ്കിലും ജാഗ്രത വളരെ അധികം പാലിക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എല്ലാവർക്കും തന്നെ നൽകുന്ന നിർദ്ദേശം. അതേസമയം രൂക്ഷ കോവിഡ് സാഹചര്യങ്ങളിൽ വീണ്ടും ഐപിൽ നിർത്തിവെക്കാനോ ഐപിൽ സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഉപേക്ഷിക്കാനും സാധ്യതകൾ ഉണ്ടെന്ന് അഭിപ്രായപെടുന്ന സെവാഗ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ കൂടി ഇത്തരം ഒരു ആശങ്കക്ക് ഒപ്പം ചോദ്യം ചെയ്യുന്നുണ്ട്.
“ഐപിൽ വീണ്ടും നിർത്തിവെക്കുമോ എന്നുള്ള സംശയവും ആശങ്കയും എല്ലാ താരങ്ങളിലും സജീവമാണ്. ഐപിൽ പതിനാലാം സീസൺ പുനരാരംഭിക്കാൻ എല്ലാ അനുകൂല സാഹചര്യവുമുണ്ട് എങ്കിൽ പോലും ടൂർണമെന്റ് ആരംഭിച്ച ശേഷം നിർത്തിവെച്ചാൽ അത് എങ്ങനെ എല്ലാ ടീമുകളെയും ബാധിക്കുമെന്ന് നമുക്ക് അറിയാം. വീണ്ടും ഐപിഎല്ലിലെ സീസൺ നിർത്തിവെച്ച് പിന്നീട് വീണ്ടും തുടങ്ങി ഫൈനൽ വരെ എത്തുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്ക് പലർക്കും 60 വയസായി മാറുകയും ട്രെയിനിൽ ഹാഫ് ടിക്കറ്റ് വാങ്ങാൻ അവർ യോഗ്യരാവുകയും ചെയ്യും.” സേവാഗ് പറഞ്ഞു. നിലവിൽ ഐപിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്