ആധുനിക ക്രിക്കറ്റിലെ സെവാഗ് മറ്റാരും അല്ല :വാനോളം പുകഴ്ത്തി മഞ്ജരേക്കർ

ക്രിക്കറ്റ് ലോകത്ത് വളരെ അധികം ആവേശം നിറച്ചാണ് ഐപിൽ പതിനാലാം സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം പുരോഗമിക്കുന്നത്. അതിരൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിലും ഏറെ മികവോടെ ടൂർണമെന്റ് നടത്താം എന്നൊരു വിശ്വാസത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌. നിലവിൽ ഐപിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ഡൽഹി ക്യാപിറ്റൽസ് ടീം പ്ലേഓഫിലേക്ക് അടുക്കുകയാണ്. ഒൻപത് കളികളിൽ ഏഴും ജയിച്ച ഡൽഹി ടീം പതിനാല് പോയിന്റുകളുമായി ഒന്നാമതാണ്. ഏറെ മികച്ച പ്രകടനം ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും പുറത്തെടുക്കുന്ന ഡൽഹി ടീം താരങ്ങൾ ഇത്തവണ ഐപിൽ കിരീടം നേടാനുള്ള തീവ്രശ്രമത്തിലാണ്. ടീമിനെ എല്ലാഅർഥത്തിലും മികച്ച രീതിയിൽ നയിക്കുന്ന നായകൻ റിഷാബ് പന്തും ടീമിന്റെ കുതിപ്പിന് ഒപ്പം ഏറെ കയ്യടികൾ നേടാറുണ്ട്.

സൺ‌റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിൽ 21 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 35 റൺസ് അടിച്ചെടുത്ത റിഷാബ് പന്ത് വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തത്. പലപ്പോഴും ഇതിഹാസ താരം ധോണിയുമായി ഏറെ താരതമ്യം ചെയ്യപെടാറുള്ള പന്തിന് വ്യത്യസ്തമായ ഒരു വിശേഷണം നൽകുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ആധുനിക ക്രിക്കറ്റിലെ സെവാഗാണ് റിഷാബ് പന്ത് എന്ന് അഭിപ്രായപ്പെട്ട മുൻ താരം ഇക്കാലയളവിൽ റിഷാബ് പന്ത് കൈവരിച്ച നേട്ടങ്ങളെ എല്ലാം വാനോളം പുകഴ്ത്തി.

“നമുക്ക് എല്ലാം അറിയാം എന്തുകൊണ്ട് സെവാഗ് ഇന്ത്യൻ ക്രിക്കറ്റിൽ സ്പെഷ്യൽ ആയി നിൽക്കുന്നുവെന്നത്. ദ്രാവിഡും സച്ചിനും എല്ലാം അനേകം റൺസുകൾ നേടി കുതിക്കുമ്പോയാണ് സെവാഗ് വ്യത്യസ്ത സമീപനവുമായി എത്തി വളരെ അധികം റൺസ് അടിച്ചുകൂട്ടുവാൻ തുടങ്ങിയത്. ഇവരിൽ നിന്നും മാറിയുള്ള ശൈലിയാണ് സെവാഗ് സ്വീകരിച്ചത്. സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും എല്ലാം സിക്സിൽ കൂടി പൂർത്തിയാക്കാറുള്ള സെവാഗ് അതിവേഗം റൺസ് നേടാൻ മിടുക്കനായിരുന്നു. ഇന്ന് 3 ഫോർമാറ്റിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന അനവധി ബാറ്റ്‌സ്മാന്മാരുണ്ട് എന്നാൽ സെവാഗിനെ പോലെ സ്ഫോടനരീതിയിൽ ബാറ്റിങ് കാഴ്ചവെക്കാൻ റിഷാബിന് മാത്രമേ കഴിയുന്നുള്ളൂ “മഞ്ജരേക്കർ വാചാലനായി.

IMG 20210924 080525

“ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ്‌ സെഞ്ച്വറികൾ നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷാബ് പന്ത്. മറ്റുള്ള ഫോർമാറ്റുകളിൽ എന്നത് പോലെ ടെസ്റ്റ്‌ ക്രിക്കറ്റിലും അതിവേഗം ഏതൊരു എതിർ ടീമിനും എതിരെ റിഷാബ് പന്ത് റൺസ് അടിച്ചുകൂട്ടുന്നുണ്ട്. ഇതാണ് സെവാഗിൽ നാം കണ്ടത് “മുൻ ഇന്ത്യൻ താരം തന്റെ നിരീക്ഷണം വിശദമാക്കി